CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 5 Minutes 6 Seconds Ago
Breaking Now

തന്റെ അനുവാദമില്ലാതെ ജനിപ്പിച്ചതിന് മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുത്ത് ഒരു മകന്‍; വളര്‍ത്തി വലുതാക്കിയ മക്കള്‍ രക്ഷിതാക്കളുടെ ബില്‍ അടയ്‌ക്കേണ്ട അടിമകളാണോ? നഷ്ടപരിഹാരം ആവശ്യപ്പെട്ട ഇന്ത്യക്കാരന്റെ കഥ ബ്രിട്ടനിലും വൈറല്‍

ഇന്ത്യയില്‍ ശക്തിയാര്‍ജ്ജിക്കുന്ന ആന്റി നാറ്റലിസ്റ്റ് മൂവ്‌മെന്റിന്റെ ഭാഗമാണ് ഇയാളും

'എന്തിന് വേണ്ടിയാണ് എന്നെ ജനിപ്പിച്ചത്?', പല മക്കളും രക്ഷിതാക്കളോട് ദേഷ്യം വരുമ്പോള്‍ ചോദിക്കുന്ന ചോദ്യമാണിത്. എന്നാല്‍ ഈ ചോദ്യത്തിന് അപ്പുറത്തേക്ക് ഈ പ്രശ്‌നങ്ങള്‍ പോകുന്ന പതിവുമില്ല. പക്ഷെ മുംബൈ സ്വദേശി റാഫേല്‍ സാമുവല്‍ എന്ന 27-കാരന്‍ ലോകത്തെ ഞെട്ടിച്ചത് ഈ പരിധി ലംഘിച്ച് കൊണ്ടാണ്. തന്റെ അനുവാദമില്ലാതെ രക്ഷിതാക്കള്‍ തന്നെ ജനിപ്പിച്ചതിന് ഇവര്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തിരിക്കുകയാണ് ഈ ഇന്ത്യക്കാരന്‍. വലിയ വ്യാജ താടിയും വെച്ച് തന്റെ കഥ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചതോടെ റാഫേലിന്റെ കഥ ബ്രിട്ടനിലും പാട്ടായി. 

രക്ഷിതാക്കള്‍ക്ക് ആസ്വദിക്കാനായി ജീവിതത്തിന്റെ കനല്‍ വഴികളിലൂടെ താല്‍പര്യമില്ലാത്ത മക്കളെ നയിക്കുന്നത് തെറ്റാണെന്ന് റാഫേല്‍ സാമുവല്‍ വിശ്വസിക്കുന്നു. ഇത് തട്ടിക്കൊണ്ടുപോകലിനും, അടിമത്തത്തിനും തുല്യമാണെന്ന് ഈ 27-കാരന്‍ പറയുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികതയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സമൂഹം വിലകല്‍പ്പിക്കുന്നത് എന്ത് കൊണ്ടാണെന്നും ഇയാള്‍ ഫേസ്ബുക്കില്‍ ചോദിക്കുന്നു. നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴിയാണ് വ്യാജ താടി ഫിറ്റ് ചെയ്ത് തന്റെ വിവാദ പരാമര്‍ശങ്ങളിലൂടെ ലോകമെമ്പാടും തലക്കെട്ടുകളില്‍ ഇടംപിടിച്ചത്. 

ഈ വ്യാജ താടിയില്ലാത്ത റാഫേലിന്റെ ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയില്‍ ശക്തിയാര്‍ജ്ജിക്കുന്ന ആന്റി നാറ്റലിസ്റ്റ് മൂവ്‌മെന്റിന്റെ ഭാഗമാണ് ഇയാളും. കുട്ടികള്‍ വേണമെന്ന സമൂഹത്തിന്റെ സമ്മര്‍ദത്തിന് എതിരെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. 'എന്റെ മാതാപിതാക്കളോട് സ്‌നേഹമുണ്ട്. നല്ല ബന്ധത്തിലുമാണ്. എന്നാല്‍ അവരുടെ സന്തോഷത്തിനും സംതൃപ്തിക്കും വേണ്ടിയാണ് എന്നെ ഉപയോഗിക്കുന്നത്. ജീവിതം സ്‌കൂള്‍, ഒരു കരിയര്‍ കണ്ടെത്തല്‍ എന്നിവയിലൂടെ എന്തിന് കടത്തിവിടണമെന്നാണ് മനസ്സിലാകാത്തത്', റാഫേല്‍ ചൂണ്ടിക്കാണിക്കുന്നു. 

മകന്റെ ധൈര്യത്തില്‍ അഭിഭാഷക കൂടിയായ അമ്മ കവിത കര്‍ണാഡ് സാമുവലും പ്രശംസിക്കുന്നുണ്ട്. തന്റെ തെറ്റ് ഇതിലുണ്ടെന്ന് സമ്മതിക്കാനും ഇവര്‍ തയ്യാറായി. എന്നാല്‍ ജനനത്തിന് മുന്‍പ് എങ്ങിനെ ഇതിനുള്ള അനുവാദം മക്കളില്‍ നിന്നും വാങ്ങുമെന്നതിന് സാമാന്യബുദ്ധിക്ക് നിരക്കു്‌നന ഒരു വിശദീകരണം വേണമെന്ന് മാത്രമാണ് ഈ അമ്മ ആവശ്യപ്പെടുന്നത്. സാമുവല്‍ റാഫേലിന്റെ മാതാപിതാക്കള്‍ അഭിഭാഷകരാണ്. ഇത് അറിഞ്ഞ് കൊണ്ട് തന്നെ തങ്ങളെ കോടതി കയറ്റാനുള്ള മകളുടെ നിശ്ചയദാര്‍ഢ്യം നല്ലത് തന്നെയെന്ന് അമ്മ പറയുന്നു. 

എന്നാല്‍ മകന്റെ അനുവാദം എങ്ങിനെ വാങ്ങുമെന്ന വിശദീകരണം മാത്രമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സ്വതന്ത്രമായി ചിന്തിക്കുന്ന ഭയരഹിതനായ വ്യക്തിയായി മകന്‍ വളര്‍ന്നെന്ന സന്തോഷവും ഇവര്‍ രേഖപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.