പശ്ചിമ ബംഗാളില്‍ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്താനാകാതെ സിപിഎം ഓഫീസ് വാടകയ്ക്ക് കൊടുത്തു. പൂര്‍വ്വബര്‍ധമാന്‍ ജില്ലയിലെ ഗുസ്‌കാര മുന്‍സിപ്പാലിറ്റിയിലുള്ള ലോക്കല്‍ കമ്മിറ്റി ഓഫീസാണ് 15000 രൂപയ്ക്ക് വാടകയ്ക്ക് കൊടുത്തത്. മൂന്ന് മുറികളും രണ്ട് മീറ്റിങ് ഹാളും ബാത്ത് റൂമും അടുക്കളയും അടങ്ങുന്നതാണ് കെട്ടിടം.
റബിന്‍സെന്‍ ഭവന്‍ എന്നു പേരിട്ട ഓഫീസ് 1999 മേയിലാണ് ഉത്ഘാടനം ചെയ്തത്. 34 വര്‍ഷം ബംഗാള്‍ ഭരിച്ച സിപിഎമ്മിന് 2011ല്‍ തിരിച്ചടിയായി. 2016ല്‍ നടന്ന തിരഞ്ഞെടുപ്പിലും മമത ബാനര്‍ജി അധികാരം നിലനിര്‍ത്തി. പൂര്‍വ ബര്‍ധമാന്‍ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 15 എംഎല്‍എമാരാണ് ഉള്ളത്. സിപിഐഎമ്മിന് ഒരു എംഎല്‍എ മാത്രം. 18 കൊല്ലം മുമ്പ് 422 അംഗ കമ്മിറ്റിയാണ് പാര്‍ട്ടി ഓഫീസ് പണിയാനുള്ള ഫണ്ട് സമാഹരിച്ചത്.
ഓഫീസ് ചെലവ് താങ്ങാന്‍ കഴിയുന്നില്ല. വാടകയായി കിട്ടുന്ന തുക പാര്‍ട്ടി പ്രവര്‍ത്തനത്തിന് വിനിയോഗിക്കുകയും ചെയ്യാമെന്ന് ഘോഷ് പറഞ്ഞു. ലോക്കല്‍ കമ്മറ്റിയുടെ പ്രവര്‍ത്തനം ഗുഡ്കാര മേഖലാ കമ്മറ്റി കേന്ദ്രീകരിച്ചാകും നടത്തുക. സ്വപന്‍ പാല്‍ എന്നയാള്‍ കോച്ചിങ് സെന്റര്‍ തുടങ്ങാനാണ് കെട്ടിടം വാടകയ്ക്ക് എടുത്തിരിക്കുന്നത് .