CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 44 Minutes 40 Seconds Ago
Breaking Now

ഈ ഭ്രാന്തിന് അവസാനമില്ലേ? സൗത്ത്‌വാര്‍ക്കില്‍ കത്തിക്കുത്തേറ്റ 17 വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍; കസ്റ്റഡിയിലുള്ളത് 14, 15 വയസ്സുള്ള പ്രതികള്‍

15 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും, ഒരു പതിനാലുകാരനുമാണ് അറസ്റ്റിലായത്

കത്തിക്കുത്തില്‍ പരുക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്ന വാര്‍ത്തയില്ലാതെ ഒരു ദിവസം പോലും കടന്നുപോകാത്ത അവസ്ഥയാണ് ബ്രിട്ടനിലേത്. സൗത്ത്‌വാര്‍ക്കിലെ ഗ്രാഞ്ച് റോഡില്‍ രാത്രി 11.15-ഓടെയാണ് ഒരു പതിനേഴ് വയസ്സുകാരന്‍ കുത്തേറ്റ് വീണത്. ഗുരുതരമായി പരുക്കേറ്റ ഈ ആണ്‍കുട്ടി ആശുപത്രിയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. 

സംഭവത്തില്‍ മൂന്ന് ആണ്‍കുട്ടികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കത്തിക്കുത്ത് നടന്നതായി വിവരം ലഭിച്ചതോടെയാണ് രാത്രിയില്‍ പോലീസും, ആംബുലന്‍സും സ്ഥലത്തേക്ക് കുതിച്ചെത്തിയത്. സംഭവസ്ഥലത്ത് കത്തിയില്‍ നിന്നും കുത്തേറ്റ നിലയില്‍ കിടന്ന 17-കാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരുക്കുകള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 

15 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും, ഒരു പതിനാലുകാരനുമാണ് അറസ്റ്റിലായത്. ഇവരില്‍ 15 വയസ്സുകാര്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ തുടരുകയാണ്. വെള്ളിയാഴ്ച പാത്രി കാംബെര്‍വെല്ലിന് സമീപം നടന്ന ചര്‍ച്ച് പാര്‍ട്ടിയില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റതിന് പിന്നാലെയാണ് ഈ സംഭവം. പ്രതിയായ 14-കാരന് ചെറിയ തോതില്‍ കുത്തേറ്റിട്ടുണ്ട്. 

ഈ ഭ്രാന്തിന് അവസാനമില്ലേയെന്ന് സംഭവത്തില്‍ പ്രതികരിച്ച ഹാവറിംഗ് & റെഡ്ബ്രിഡ്ജ് അസംബ്ലി അംഗം കീത്ത് പ്രിന്‍സ് ചോദിച്ചു. നമ്മുടെ തെരുവുകളിലെ ഈ ദുരന്തം അവസാനിപ്പിക്കാന്‍ സാദിഖ് ഖാന്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രിന്‍സ് ആവശ്യപ്പെട്ടു.




കൂടുതല്‍വാര്‍ത്തകള്‍.