CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 5 Minutes 42 Seconds Ago
Breaking Now

പുല്‍വാമ മറക്കില്ല, ഇനിയും പണി വരും; പാകിസ്ഥാന് മുന്നറിയിപ്പുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

ഭീകരര്‍ക്ക് എതിരെയും, അവരെ പിന്തുണയ്ക്കുന്നവര്‍ക്ക് നേരെയും കൂടുതല്‍ നടപടികളുണ്ടാകും, അജിത് ഡോവല്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന് കൂടുതല്‍ മുന്നറിയിപ്പുമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്ക് നടന്ന പുല്‍വാമ ഭീകരാക്രമണം മറന്നിട്ടില്ലെന്നാണ് അദ്ദേഹം പാകിസ്ഥാനെ ഓര്‍മ്മിപ്പിച്ചത്. ഭീകരര്‍ക്ക് എതിരെയും, അവരെ പിന്തുണയ്ക്കുന്നവര്‍ക്ക് നേരെയും കൂടുതല്‍ നടപടികളുണ്ടാകും, അജിത് ഡോവല്‍ കൂട്ടിച്ചേര്‍ത്തു. 

80ാമത് സിആര്‍പിഎഫ് വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പുല്‍വാമ ഭീകരാക്രമണം രാജ്യം മറന്നിട്ടില്ല, ഇനി മറക്കുകയുമില്ല. നടപടി എടുക്കാനുള്ള സമയവും, സ്ഥലവും നേതൃത്വം തീരുമാനിക്കും. അത് ഭീകരവാദികളായാലും ശരി, അവരെ പിന്തുണയ്ക്കുന്നവരോ, സംരക്ഷിക്കുന്നവരോ ആയാലും ഇത് നടത്തും', അജിത് ഡോവല്‍ വ്യക്തമാക്കി. 

പല യോഗങ്ങളിലും ഏത് ബറ്റാലിയനെയാണ് അയയ്‌ക്കേണ്ടതെന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം തെരഞ്ഞെടുക്കുന്നത് സിആര്‍പിഎഫിനെയാണ്. അത് വിശ്വസ്തതയുള്ള സേനാവിഭാഗമാണ്. വര്‍ഷങ്ങളെടുക്കും അത്തരമൊരു വിശ്വാസ്യത കൈവരിക്കാന്‍, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുല്‍വാമയില്‍ ജീവന്‍ നഷ്ടമായ 40 സിആര്‍പിഎഫ് സൈനികര്‍ക്ക് ഡോവല്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 

ജമ്മുശ്രീനഗര്‍ ദേശീയ പാതയില്‍ വെച്ച് നടന്ന ഭീകരാക്രമണം കഴിഞ്ഞ പന്ത്രണ്ടാം ദിനം ഇന്ത്യന്‍ വ്യോമസേന പാക് വ്യോമാതിര്‍ത്തി കടന്ന് ബാലാകോട്ടിലെ ജെയ്‌ഷെയുടെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. ഭീകരന്‍ മസൂദ് അസര്‍ ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കുന്ന പാകിസ്ഥാനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് അജിത് ഡോവല്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.