CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 13 Minutes 34 Seconds Ago
Breaking Now

രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചാലും സിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് സിപിഐ

രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചാലും സിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് സിപിഐ. സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിക്ക് പാതയൊരുക്കേണ്ട ബാധ്യത സിപിഐയ്ക്ക് ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ദേശീയരാഷ്ട്രീയത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല ഈ നീക്കം. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കാണ് ഏറ്റവുമധികം ശക്തി. അപ്പോള്‍ ആരെ നേരിടാനാണ് രാഹുല്‍ വരുന്നത്. ബിജെപിക്ക് പകരം ഇടതുപക്ഷത്തെ നേരിടുന്നതിലുടെ കോണ്‍ഗ്രസ് എന്തു സന്ദേശമാണ് നല്‍കാന്‍ ശ്രമിക്കുന്നതെന്നും പിണറായി ചോദിച്ചു

 




കൂടുതല്‍വാര്‍ത്തകള്‍.