CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 14 Minutes 11 Seconds Ago
Breaking Now

കോണ്‍വാള്‍ ഹോളിഡേ പാര്‍ക്കില്‍ പത്ത് വയസ്സുകാരനെ ബുള്‍ഡോഗ് കടിച്ച് കൊന്നു; നായയുമായി മുങ്ങിയ 28-കാരിയെ പോലീസ് ട്രെയിനില്‍ നിന്നും അറസ്റ്റ് ചെയ്തു

പ്ലൈമൗത്തിന് സമീപം സാല്‍ട്ടാഷില്‍ നിന്നാണ് ഇവരെ നരഹത്യക്ക് അറസ്റ്റ് ചെയ്തത്

കടലോരത്തുള്ള പാര്‍ക്കില്‍ പത്ത് വയസ്സുള്ള ആണ്‍കുട്ടിയെ പട്ടി കടിച്ച് കൊന്നു. ബുള്‍ഡോഗ് ബ്രീഡില്‍ പെട്ട പട്ടിയാണ് ദുരന്തത്തിന് ഇടയാക്കിയത്. സൗത്ത് ഈസ്റ്റ് കോണ്‍വാളിലെ ലൂയ് പട്ടണത്തിലാണ് സംഭവം. നായയുടെ ഉടമയായ 28 വയസ്സുള്ള സ്ത്രീ രക്തത്തില്‍ കുളിച്ച് നില്‍ക്കുകയായിരുന്നു. തന്നെ കാമുകന്‍ അക്രമിച്ചെന്നും സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായിക്കണമെന്നുമായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. 

സംഭവത്തിന് ശേഷം നായയുമായി കടന്ന സ്ത്രീയെ പോലീസ് ട്രെയിനില്‍ നിന്നും അറസ്റ്റ് ചെയ്തു. പ്ലൈമൗത്തിന് സമീപം സാല്‍ട്ടാഷില്‍ നിന്നാണ് ഇവരെ നരഹത്യക്ക് അറസ്റ്റ് ചെയ്തത്. നായയെ കെന്നല്‍സിന് കൈമാറി. അക്രമം നടന്നതിന് പിന്നാലെ ടെന്‍ക്രീക്ക് ഹോളിഡേ പാര്‍ക്കിലേക്ക് പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. പാരാമെഡിക്കുകളും പിന്നാലെയെത്തി. 

എന്നാല്‍ ആണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. സൈറ്റിലുണ്ടായിരുന്ന കാരവാനിലാണ് ഇവന്‍ താമസിച്ചിരുന്നത്. പ്രദേശവാസിയായ ആഷ്‌ലെ ടോംസ് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ നായയും, അരികില്‍ സ്ത്രീയും രക്തക്കറകളുമായി നില്‍ക്കുന്നത് കണ്ടിരുന്നു. 'എന്താണ് സംഭവിച്ചതെന്ന് സ്ത്രീയോട് ചോദിച്ചു. രാത്രി പാര്‍ട്ടിക്ക് ഇറങ്ങിയതാണെന്നും കാമുകനുമായി വഴക്കിട്ട് അക്രമിച്ചതാണെന്നുമായിരുന്നു വിശദീകരണം. ടാക്‌സിക്ക് പണം നല്‍കാമോയെന്നും ചോദിച്ചു. ട്രെയിന്‍ പോകുന്ന വഴിക്കായതിനാല്‍ അവിടെ എത്തിക്കാമെന്ന് പറഞ്ഞതോടെ ഇവര്‍ സമ്മതിച്ചു', ടോംസ് വ്യക്തമാക്കി. 

ട്രെയിന്‍ യാത്രക്കുള്ള ടിക്കറ്റും എടുത്ത് നല്‍കി. ട്രെയിനില്‍ കയറിയ സ്ത്രീ നേരെ ടോയ്‌ലറ്റില്‍ പോയി രക്തം കഴുകിക്കളഞ്ഞെന്നാണ് വിവരം. ഇതിന് ശേഷം സ്ത്രീ അറസ്റ്റിലായെന്ന് അറിഞ്ഞ വിവരം കേട്ട് ടോംസ് ഞെട്ടലിലാണ്. കോണ്‍വാളിലെ മികച്ച ടൂര്‍ ക്യാംപിംഗ് നടക്കുന്ന പ്രദേശമാണ് ടെന്‍ക്രീക്ക് ഹോളിഡേ പാര്‍ക്ക്. 




കൂടുതല്‍വാര്‍ത്തകള്‍.