CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 38 Minutes 21 Seconds Ago
Breaking Now

ദേഹമാകെ പരിക്കേറ്റ് മൂന്നു വയസുകാരന്‍ ; അമ്മയേയും കാമുകനേയും പോലീസ് കസ്റ്റഡിയിലെടുത്തു

അമ്മ പാലക്കാട് സ്വദേശിനി സുലേഖ, കാമുകന്‍ അല്‍ത്താഫ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാമുകന്റെ കൂടെ ഒളിച്ചോടിയ ഭര്‍തൃമതിയുടെ മുന്നര വയസുകാരനായ മകനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. കുട്ടിയുടെ കൈക്കും കാലിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്. കോയമ്പത്തൂരിലെ പിതാവിന്റെ ബന്ധുക്കള്‍ കോഴിക്കോട് കിഴക്കെ നടക്കാവിലെ വാടക വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

തുടര്‍ന്ന് നടക്കാവ് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റി. അമ്മ പാലക്കാട് സ്വദേശിനി സുലേഖ, കാമുകന്‍ അല്‍ത്താഫ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ നടക്കാവ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.വി പ്രദീപ് ചോദ്യം ചെയ്തു. സുലേഖയുടെ സഹോദര പുത്രനാണ് കാമുകനായ അല്‍ത്താഫ്.

ഏപ്രില്‍ 27ന് പാലക്കാട് നിന്നാണ് സുലേഖയെയും മകനെയും കാണാതായത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ ശെല്‍വപുരം സുബൈര്‍ അലിയുടെ പരാതിയില്‍ പാലക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയില്‍ സുബൈറും ബന്ധുക്കളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.