CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 44 Minutes 54 Seconds Ago
Breaking Now

കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കാസര്‍കോട് ലോക് സഭ മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിങ് നടത്തും

മെയ് 19ന് രാവിലെ ഏഴ് മണിമുതല്‍ വൈകീട്ട് ആറ് വരെയാണ് തെരഞ്ഞെടുപ്പ്.

കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കാസര്‍കോട് ലോക് സഭ മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിങ് നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് തീരുമാനമെടുത്തത്.  മെയ് 19ന് രാവിലെ ഏഴ് മണിമുതല്‍ വൈകീട്ട് ആറ് വരെയാണ് തെരഞ്ഞെടുപ്പ്. 

കാസര്‍കോട്ടെ കല്യാശേരിയിലെ നിയമസഭ മണ്ഡലത്തിന് കീഴില്‍ വരുന്ന 19,69,70 ബൂത്തുകളിലും കണ്ണൂര്‍ തളിപ്പറമ്പിലെ 166ാം നമ്പര്‍ ബൂത്തിലും റീപോളിങ് നടക്കും. സിപിഎം, മുസ്ലീം ലീഗ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്!തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു. 

കണ്ണൂര്‍ പിലാത്തറയിലെ ഒരു ബൂത്തില്‍ സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ കള്ളവോട്ട് ചെയ്!തതായി തെളിഞ്ഞിരുന്നു. പ്രശ്!നബാധിത ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയ വെബ്!കാസ്റ്റിങ് സംവിധാനത്തിലാണ് കള്ളവോട്ട് കുടുങ്ങിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.