CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 47 Minutes 34 Seconds Ago
Breaking Now

മന്ത്രവാദിയെ പ്രണയിച്ച് നോര്‍വേ രാജകുമാരി ; ഇത് വേണമായിരുന്നോയെന്ന് ജനങ്ങളും

ഷമന്‍ ഡൂറക് എന്ന മന്ത്രവാദിയോടുള്ള പ്രണയത്തെ തുടര്‍ന്ന് രാജകുമാരി വിവാഹ ബന്ധം വേര്‍പെടുത്തി.

രാജകുമാരിയ്‌ക്കൊരു പ്രണയം. അതും മന്ത്രവാദിയുമായി. നോര്‍വേ രാജകുമാരി മാര്‍ത്താ ലൂയിസ് തന്നെയാണ് ഇന്‍സ്റ്റ്ഗ്രാമിലൂടെ വിവരം പറഞ്ഞത്. പ്രണയത്തിനെ അനുകൂലിക്കുന്ന നോര്‍വിയന്‍ ജനത രാജകുമാരിയുടെ കാര്യത്തില്‍ വിമര്‍ശനമാണ് നടത്തുന്നത്. ഒരു മന്ത്രവാദിയെ രാജകുമാരി പ്രണയിക്കുന്നത് ശരിയല്ലെന്നാണ് ഒരുവിഭാഗത്തിന്റെ വാദം.

ഷമന്‍ ഡൂറക് എന്ന മന്ത്രവാദിയോടുള്ള പ്രണയത്തെ തുടര്‍ന്ന് രാജകുമാരി വിവാഹ ബന്ധം വേര്‍പെടുത്തി. ഉപാധികളില്ലാത്ത പ്രണയത്തെ പരിചയപ്പെട്ടെന്ന് 47 കാരി രാജകുമാരി പറയുന്നു. എന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഭയമില്ലാതെ ചോദ്യങ്ങളില്ലാതെയും എന്നെ പ്രണയിച്ചും ചിരിപ്പിച്ചും... ഇദ്ദേഹം കാമുകനായതില്‍ സന്തോഷിക്കുന്നു, മാര്‍ത്ത കുറിച്ചു.

ഇന്‍സ്റ്റ്ഗ്രാം പോസ്റ്റിന് താഴെ കഷ്ടമെന്നും രാജകുമാരി പദവി ഉപേക്ഷിക്കണമെന്നും നിരവധി കമന്റുകള്‍ ഉയരുന്നുണ്ട്.  എന്നാല്‍ വിമര്‍ശകരല്ല തന്റെ കാര്യം തീരുമാനിക്കുന്നതെന്ന് രാജകുമാരി തുറന്നടിച്ചു. എന്റെ തിരഞ്ഞെടുപ്പ് എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കുമെന്നും മാര്‍ത്ത പ്രതികരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.