CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 49 Minutes 49 Seconds Ago
Breaking Now

ലൂസിഫര്‍ രണ്ടാം ഭാഗത്തിന്റെ സാധ്യത മങ്ങുന്നു ; പൃഥ്വിരാജ് പറയുന്നതിങ്ങനെ

ലൂസിഫറിന്റെ ഒരു രണ്ടാംഭാഗത്തിനുള്ള സാധ്യത അത്രത്തോളമില്ല എന്നാണ് നടനും ചിത്രത്തിന്റെ സംവിധായകനുമായ പൃഥ്വിരാജ് പറയുന്നത്. താന്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഒരു രണ്ടാംഭാഗം മലയാളത്തിന് താങ്ങാനാവുമോ എന്നും അദ്ദേഹം ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഒപ്പം നടന്‍ എന്ന തരത്തിലുള്ള തിരക്കുകള്‍ക്കിടയില്‍ അതിനുള്ള സമയം ലഭ്യമാവുമോ എന്നും പൃഥ്വിയ്ക്ക് സംശയമാണ്.

'' ഞാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. അത്തരത്തിലൊന്ന് മലയാളത്തില്‍ ചെയ്യാനാവുമോ എന്ന കാര്യമാണ് ആദ്യം പരിഗണിക്കാനുള്ളത്. അത്തരത്തിലൊന്ന് നിര്‍മ്മിക്കാന്‍ ഇറങ്ങിപ്പുറപ്പെടുംമുന്‍പ് അതിന്റെ പ്രായോഗികതയെക്കുറിച്ചുള്ള ഗൗരവമുള്ള ആത്മപരിശോധനയും ചര്‍ച്ചകളും വിശകലനവും ആവശ്യമുണ്ട്. അഭിനേതാവ് എന്ന നിലയില്‍ എട്ട് മാസത്തെ ഇടവേളയെടുത്താണ് പൃഥ്വി ലൂസിഫര്‍ ചിത്രീകരിച്ചത്. നടനെന്ന നിലയില്‍ സ്വയം ലഭ്യമാക്കേണ്ട സമയത്തെക്കുറിച്ചും അദ്ദേഹം പറയുന്നു. 'പ്രാഥമികമായും ഞാനൊരു അഭിനേതാവാണ്. ലൂസിഫറിന് ഒരു രണ്ടാംഭാഗം സംഭവിക്കുകയാണെങ്കില്‍, അത് കൂടുതല്‍ വലിപ്പമുള്ള, കൂടുതല്‍ പരിശ്രമം ആവശ്യമുള്ള സിനിമയായിരിക്കും. ഇനി ഞാന്‍ രണ്ടാമത് സംവിധാനം ചെയ്യുന്ന ചിത്രം ഏതാണെങ്കിലും, അഭിനയിക്കുന്ന സിനിമകള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്ന സമയം ഉപയോഗപ്പെടുത്തി വേണം അതിലേക്ക് പ്രവേശിക്കാന്‍. എന്റെ അടുത്ത സംവിധാന പരിശ്രമത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യം അതാണ്', പൃഥ്വി വ്യക്തമാക്കുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.