CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 37 Minutes 37 Seconds Ago
Breaking Now

വിവാഹം വേണ്ടെന്ന് വെച്ച സ്ത്രീകള്‍ സന്തോഷവതികളെന്ന് പഠന റിപ്പോര്‍ട്ട്

വിവാഹിതരായ സ്ത്രീകളേക്കാള്‍ സന്തോഷവതികള്‍ അവിവാഹതരായ സ്ത്രീകളെന്ന് പഠനം. ഭര്‍ത്താവും കുട്ടികളുമില്ലാത്ത സ്ത്രീകളാണ് കൂടുതല്‍ സന്തോഷമനുഭവിക്കുന്നതെന്ന് അമേരിക്കന്‍ ടൈം യൂസ് സര്‍വേ പറയുന്നു. വിവാഹിതര്‍, അവിവാഹിതര്‍, അകന്നുകഴിയുന്നവര്‍, വിധവകള്‍, വിവാഹമോചിതരായവര്‍ എന്നിവരില്‍ നടത്തിയ പഠനത്തിലാണ് ഇത്തരം വെളിപ്പെടുത്തലുകള്‍. 

വിവാഹം വേണ്ടെന്നുവയ്ക്കുന്നവര്‍ ആരോഗ്യമുള്ളവരും സന്തോഷവതികളുമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ബിഹേവിയറല്‍ സയന്‍സില്‍ പ്രഫസറായ പോള്‍ ഡോലന്‍ പറയുന്നു. വിവാഹം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തെയാണ്. അവര്‍ അസുഖങ്ങളുടെ കൂട്ടുകാരായി മാറുന്നു. വിവാഹത്തിലൂടെ സന്തോഷം നേടുന്നത് പുരുഷന്‍മാര്‍ മാത്രം. സ്ത്രീകളാകട്ടെ സന്തോഷത്തില്‍നിന്ന് സങ്കടങ്ങളിലേക്കാണു സഞ്ചരിക്കുന്നത്. വിവാഹത്തോടെ പുരുഷന്‍മാരുടെ സ്വഭാവത്തില്‍ മാറ്റം വരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ബിഹേവിയറല്‍ സയന്‍സില്‍ പ്രഫസറായ പോള്‍ ഡോലന്‍ പറയുന്നു.

75 ശതമാനം പേരും ജീവിതത്തില്‍ ഒരിക്കലും പങ്കാളികളെ വേണ്ട എന്ന് അഭിപ്രായക്കാരാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.