CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 51 Minutes 34 Seconds Ago
Breaking Now

കാരുണൃത്തിന്റെ തിരിതെളിച്ചു ലിവര്‍പൂള്‍ ACAL, നേഴ്സ്സ് ഡേയും കെങ്കേമമായി ആഘോഷിച്ചു.

ലിവര്‍പൂളില്‍ വൃതൃൃസ്തമായ പ്രവര്‍ത്തനത്തില്‍കൂടി എന്നും ജനശ്രദ്ധ നേടിയിട്ടുള്ള       മലയാളി അസോസിയേഷനായ  ,ഏഷ്യന്‍ കള്‍ച്ചര്‍  അസോസിയേഷന്‍  (ACAL ) ഈ വര്‍ഷം ലിവര്‍പൂളില്‍ പട്ടിണി അനുഭവിക്കുന്ന കുട്ടികള്‍ക്കു വേണ്ടി 800 പൗണ്ട് അംഗങ്ങളില്‍നിന്നും ശേഖരിച്ച് ലിവര്‍പൂള്‍ ഫസക്കെര്‍ലി  കൗണ്‍സിലര്‍ ലിന്‍സി മെലിയ എല്പിച്ചുകൊണ്ടാണ് അവരുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചത് 

അകാല്‍ പ്രസിഡണ്ട് ജിജിമോന്‍ മാത്യു വില്‍ നിന്ന് ചെക്ക് സ്വികരിച്ചു കൊണ്ട്  കൗണ്‍സിലര്‍ ലിണ്ട്‌സി മെലിയ ACAL അംഗങ്ങളെ അഭിനധിച്ചു .അകാല്‍ എല്ലാവര്‍ഷവും നടത്തുന്ന  നേഴ്‌സ് ഡേ ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ വച്ചാണ്   ചെക്ക് കൈമാറിയത് ,ലിവര്‍പൂളില്‍  മൂന്നില്‍ ഒന്ന് കുട്ടികള്‍ പട്ടിണി അനുഭവിക്കുന്നു എന്ന പത്ര വാര്‍ത്ത! കണ്ടാണ് ACAL ഈ സദ്ഉദൃമത്തിനുതുനിഞ്ഞത്.

മലയാളി സമൂഹത്തിനു  ലോകത്ത് എല്ല സ്ഥലത്തും എത്തിച്ചേരാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത്  നഴ്‌സിംഗ് എന്ന ജോലിയാണ്, അതിനു തുടക്കം കുറിച്ച ഫ്‌ലോറെന്‍സ്  നൈറ്റിംഗെയിലിന്റെ ജന്മദിനമാണ്  നേഴ്‌സ് ഡേ ആയി ആഘോഷിക്കുന്നത്  എല്ലാവര്‍ഷവും  നേഴ്‌സ് ഡേ  ആഘോഷിക്കുന്ന മലയാളി അസോസിയേഷന്‍ കൂടിയാണ് അകാല്‍.        

ഈ വര്‍ഷവും അതി മനോഹരമായി നേഴ്‌സ് ഡേ ആഘോഷം നടന്നു ചടങ്ങില്‍ വച്ച്  ബ്രോഡ് ഗ്രീന്‍ ഹോസ്പിറ്റലില്‍ നിന്നും ബെസ്റ്റ് നേഴ്‌സ്   ആയി തിരഞ്ഞെടുത്ത ഷേര്‍ലി ജെയിംസിനെ ആദരിച്ചു ,

 

ACAL എന്നാല്‍  ഒരു  മലയാളി അസോസിയേഷന്റെ ഔദ്യോഗികതകള്‍  ഒന്നും  ഇല്ലാതെ ഫാസക്കര്‍ലി മേഘലയില്‍ . പ്രവര്‍ത്തിക്കുന്ന ഒരു  സൗഹൃത  കുടുംബ കൂട്ടായ്മകൂടിയാണ് . ലിവര്‍പൂള്‍ സൈന്റ്‌റ് ഗിലിസ് ഹാളില്‍  മെയ്  25 നാണു ചടങ്ങുകള്‍ നടന്നത്.

അകാലിനു വേണ്ടി ജിജിമോന്‍ മാത്യു .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.