CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 54 Minutes 25 Seconds Ago
Breaking Now

വൃക്കകള്‍ തകരാറില്‍ , ശ്വാസ തടസ്സവും ; സൗമ്യ കേസ് പ്രതി അജാസിന്റെ നില അതീവ ഗുരുതരം

നാലു ദിവസമായി അജാസ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്.

മാവേലിക്കര വള്ളികുന്നത്ത് പോലീസുകാരിയെ തീവച്ചുകൊന്ന കേസിലെ പ്രതി അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരം. പൊള്ളലേറ്റ് ഇരു വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായി. ഡയാലിസസിനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുകയാണ്.

നാലു ദിവസമായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്. ശ്വാസ തടസ്സം, മൂത്ര തടസ്സം എന്നിവയ്ക്ക് പുറമേ ശരീരത്തില്‍ ആകെ നീരും ബാധിച്ചിട്ടുണ്ട്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതോടെ ഡയാലിസിസിന് ശ്രമം നടത്തിയെങ്കിലും ബിപി കുറഞ്ഞതോടെ ഉപേക്ഷിച്ചു. മരുന്നു നല്‍കി രക്തസമ്മര്‍ദ്ദം ഉയര്‍ത്തി ഡയാലിസസ് നടത്താനാണ്ശ്രമം.ഇതു തരണം ചെയ്താേേല ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടാകൂ.

അജാസില്‍ നിന്ന് ജില്ലാ പോലീസ് മേധാവിയും വിവരങ്ങള്‍ തേടി. ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചശേഷമേ മറ്റ് കാര്യങ്ങളിലേക്ക് കടക്കൂ. സൗമ്യയുടെ സംസ്‌കാരം നാളെ നടത്തും.




കൂടുതല്‍വാര്‍ത്തകള്‍.