സ്വിമ്മിംഗ് സ്യൂട്ടിലുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇറ്റലിയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഭര്‍ത്താവ് നിക്ക് ജൊനാസാണ് ഫോട്ടോ എടുത്തതെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്
സ്വിമ്മിംഗ് പൂളിന് സമീപം നീന്തല്‍ വസ്ത്രമണിഞ്ഞ് കോക് ടെയില്‍ കുടിക്കുന്ന ചിത്രവും കുളത്തില്‍ കിടക്കുന്ന ചിത്രവുമാണ് നടി പങ്കുവെച്ചത്. അവധിക്കാലം നന്നായി ആഘോഷിക്കുകയാണ് ഇത് പ്രിയപ്പെട്ടവന്‍ പകര്‍ത്തുകയും ചെയ്യുന്നുവെന്നാണ് പ്രിയങ്ക കുറിച്ചത്
കഴിഞ്ഞ ദിവസം നടി എല്‍ മാഗസിനു വേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ടും വൈറലായിരുന്നു. പ്രശസ്ത സ്‌റ്റൈലിസ്റ്റ് ജെന്നി കെന്നഡിയാണ് ഷൂട്ടിനായി പ്രിയങ്കയെ ഒരുക്കിയത്.