CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 8 Minutes 52 Seconds Ago
Breaking Now

മുത്തശ്ശന്റെ കൈയില്‍ നിന്നും വഴുതി 1 വയസ്സുള്ള പെണ്‍കുട്ടി 11 നില താഴേക്ക് പതിച്ച് മരിച്ചു; ക്രൂയിസ് ഷിപ്പിലെ ഉല്ലാസയാത്ര ദുരന്തമായപ്പോള്‍

വര്‍ട്ടോ റിക്കോയില്‍ ഡോക്ക് ചെയ്തിരുന്ന യാത്രാകപ്പലില്‍ വെച്ചാണ് ദുരന്തം നടന്നതെന്ന് പോലീസ് പറഞ്ഞു.

ഒരു വയസ്സുകാരി മുത്തശ്ശന്റെ കൈയില്‍ നിന്നും ക്രൂയിസ് കപ്പലിന്റെ 11ാം നിലയില്‍ നിന്നും താഴേക്ക് പതിച്ച് മരിച്ചു. പ്യൂവര്‍ട്ടോ റിക്കോയില്‍ ഡോക്ക് ചെയ്തിരുന്ന യാത്രാകപ്പലില്‍ വെച്ചാണ് ദുരന്തം നടന്നതെന്ന് പോലീസ് പറഞ്ഞു. 

അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ കുഞ്ഞിന്റെ കുടുംബം അമേരിക്കന്‍ അതിര്‍ത്തിയില്‍ തുടരുമെന്ന് പോലീസ് സര്‍ജന്റ് നെല്‍സണ്‍ സോട്ടെലോ അറിയിച്ചു. കുടുംബാംഗങ്ങള്‍ എല്ലാവരും ഞെട്ടലിലായതിനാല്‍ ഇവരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. 

രക്ഷിതാക്കള്‍ക്കും, രണ്ട് സഹോദരങ്ങള്‍ക്കും, രണ്ട് ഗ്രാന്റ്പാരന്റ്‌സിനും ഒപ്പമാണ് പെണ്‍കുഞ്ഞ് യാത്ര ചെയ്തിരുന്നത്. കരീബിയനിലൂടെയുള്ള യാത്രക്ക് ശേഷമാണ് ഫ്രീജം ഓഫ് ദി സീസ് പ്യൂവര്‍ട്ടോ റിക്കോ തീരത്ത് അടുത്തത്. സംഭവത്തില്‍ പെണ്‍കുഞ്ഞിന്റെ മുത്തശ്ശന്‍ സാല്‍വടോര്‍ അനെല്ലോയ്‌ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. 

കുടുംബാംഗങ്ങള്‍ ഡൈനിംഗ് ഹാളിന് സമീപം ഒരുമിച്ച് നില്‍ക്കവെ മുത്തശ്ശന്‍ കുഞ്ഞിനെ 11ാം നിലയിലെ ജനാലയ്ക്ക് അരികില്‍ ഇരുത്തിയെന്നാണ് പോര്‍ട്ട്‌സ് അധികൃതര്‍ നല്‍കുന്ന വിവരം. ആ സമയം ജനല്‍ അടച്ചിരുന്നോ, ആരെങ്കിലും തുറന്നതാണോ എന്നാണ് അന്വേഷിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.