CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 9 Minutes 32 Seconds Ago
Breaking Now

ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍ എത്തി; വാക്കുപാലിച്ച് സ്‌കൈ സ്‌പോര്‍ട്‌സ്; ഞായറാഴ്ച ചാനല്‍ 4 മത്സരം സൗജന്യമായി സംപ്രേക്ഷണം ചെയ്യും

എഡ്ജ്ബാസ്റ്റണില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ എട്ട് വിക്കറ്റിനാണ് ഇയാന്‍ മോര്‍ഗനും സംഘവും വിജയിച്ചുകയറിയത്

2019 ഐസിസി ലോകകപ്പ് ഫൈനലിസ്റ്റുകളുടെ കാര്യത്തില്‍ അങ്ങിനെ അന്തിമതീരുമാനമായി. കപ്പടിക്കാന്‍ എത്തിയ ഇന്ത്യയെ കെട്ടുകെട്ടിച്ച് കിവീസും, ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ ഒരുമ്പെട്ടിറങ്ങിയ ഓസ്‌ട്രേലിയയെ മടക്കി ആതിഥേയരായ ഇംഗ്ലണ്ടും ഫൈനല്‍ ബെര്‍ത്തില്‍ ഇടംപിടിച്ചു. ഇതോടെ ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് ഫൈനല്‍ മത്സരം ഞായറാഴ്ച ചാനല്‍ 4 സൗജന്യമായി സംപ്രേക്ഷണം ചെയ്യുമെന്നാണ് സ്‌കൈ സ്‌പോര്‍ട്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. 

എഡ്ജ്ബാസ്റ്റണില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ എട്ട് വിക്കറ്റിനാണ് ഇയാന്‍ മോര്‍ഗനും സംഘവും വിജയിച്ചുകയറിയത്. അതേസമയം സില്‍വര്‍സ്‌റ്റോണില്‍ നടക്കുന്ന ബ്രിട്ടീഷ് ഗ്രാന്റ് പ്രിക്‌സ് മത്സരത്തിന്റെ സംപ്രേക്ഷണാവകാശവും ചാനല്‍ 4-നാണ്. ഇതോടെ ക്രിക്കറ്റും, കാറോട്ട മത്സരവും ഒരേസമയം കാണിക്കാനാണ് ചാനല്‍ 4 തീരുമാനിച്ചിരിക്കുന്നത്. 

ക്രിക്കറ്റ് ലോകകപ്പ് ആദ്യമായി സ്വന്തമാക്കാന്‍ ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ സ്‌കൈ സ്‌പോര്‍ട്‌സ് രാവിലെ 9 മുതല്‍ സംപ്രേക്ഷണം ആരംഭിക്കും. ഉച്ചയ്ക്ക് 1.15-ന് ഗ്രാന്‍ഡ് പ്രിക്‌സ് ആരംഭിക്കുന്നതോടെ ക്രിക്കറ്റ് മോര്‍ 4-ലേക്ക് മാറും. കാറോട്ടമത്സരം തീരുന്നതോടെ ക്രിക്കറ്റ് സംപ്രേക്ഷണം ചാനല്‍ 4-ല്‍ തിരിച്ചെത്തും. ലോര്‍ഡ്‌സില്‍ നിന്നുള്ള ഫൈനല്‍ സ്‌കൈ വണ്ണും പ്രേക്ഷകരിലേക്ക് എത്തിക്കും. 

27 വര്‍ഷത്തിനിടെ ആദ്യത്തെ ഫൈനലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. മൂന്ന് തവണ റണ്ണര്‍അപ്പ് ആയിട്ടുണ്ടെങ്കിലും കപ്പടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് സ്റ്റേജില്‍ കിവീസിനെ 119 റണ്ണിന് ഇംഗ്ലണ്ട് തകര്‍ത്തിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.