CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 52 Minutes 30 Seconds Ago
Breaking Now

പാതി തലച്ചോറില്ലാതെ ജീവിച്ച് ഡോക്ടര്‍മാരെ ഞെട്ടിച്ച് ഒരു മനുഷ്യന്‍; 60 വയസ്സുള്ള മുന്‍ സൈനികന്‍ ജീവിച്ചത് പകുതി തലച്ചോറില്ലാതെയെന്ന് കണ്ടെത്തിയ ഡോക്ടര്‍മാര്‍ അമ്പരന്നു; ശരീരത്തിന്റെ പ്രവര്‍ത്തനം കിറുകൃത്യം; ടെക്‌നോളജി ഇല്ലാതിരുന്നത് നന്നായി!

തലച്ചോറിന്റെ ഇടത് ഭാഗം സ്ഥിതി ചെയ്യേണ്ട തലയോട്ടിയിലെ ഭാഗം ശുദ്ധശൂന്യമായിരുന്നു

തലച്ചോറിന്റെ സ്ഥാനത്ത് എന്താ ചകിരിച്ചോര്‍ ആണോയെന്ന് മണ്ടത്തരങ്ങള്‍ കാണിക്കുമ്പോള്‍ പലരും ചോദിക്കുന്നത് കേട്ടിട്ടില്ലേ. അത്രയേറെ പ്രധാനമാണ് തലച്ചോര്‍ എന്നത് തന്നെ ഇതിന് കാരണം. നമ്മുടെ ചിന്തകള്‍ മുതല്‍ ശരീരത്തിന്റെ ഓരോ ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വരെ നിയന്ത്രിക്കുന്ന ശരീരഭാഗത്തിന്റെ പകുതി ഇല്ലാതെ ഒരാള്‍ ജീവിച്ച് തെളിയിച്ചാലോ? ആരുമൊന്ന് ഞെട്ടും. ഡോക്ടര്‍മാരുടെയും അവസ്ഥ ഇതാണ്. 

ഇതിന് കാരണക്കാരനായത് 60 വയസ്സുള്ള രണ്ട് മക്കളുടെ പിതാവായ ഒരു മുന്‍ സൈനികനാണ്. ഈ ജീവിതകാലം മുഴുവന്‍ ഇദ്ദേഹം പകുതി മാത്രമുള്ള തലച്ചോറുമായാണ് ജീവിച്ചതെന്നതാണ് ഈ അതിശയത്തിന് കാരണം. തലച്ചോറിന്റെ ഇടത് ഭാഗം സ്ഥിതി ചെയ്യേണ്ട തലയോട്ടിയിലെ ഭാഗം ശുദ്ധശൂന്യമായിരുന്നുവെന്ന് പെന്‍ഷനറായ ആ റഷ്യക്കാരന്‍ തിരിച്ചറിഞ്ഞിരുന്നില്ല. 

റിട്ടയര്‍ ചെയ്ത എഞ്ചിനീയര്‍ റെഡ് ആര്‍മിയില്‍ സേവനം നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും കൂടാതെയാണ് അദ്ദേഹം കുടുംബത്തെ നോക്കിയത്. 60-ാം വയസ്സില്‍ ചെറിയ സ്‌ട്രോക്ക് വന്നതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതാണ് തലച്ചോറിന്റെ ഈ അവസ്ഥ കണ്ടെത്താന്‍ ഇടയാക്കിയത്. മോസ്‌കോയിലെ ആശുപത്രിയില്‍ നടത്തിയ സിടി സ്‌കാനിലാണ് തലച്ചോറിന്റെ പകുതി കാണാനില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. 

ഇത്തരം അവസ്ഥകളില്‍ കടുത്ത വികലാംഗത്വവും, നേരത്തെ മരണവുമാണ് പൊതുവെ സംഭവിക്കാറുള്ളത്. പക്ഷെ ഈ മനുഷ്യന്റെ കാര്യത്തില്‍ നേരെ വിപരീതം സംഭവിച്ചത് ഞെട്ടിക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭ്രൂണാവസ്ഥയില്‍ തന്നെ ഈ അവസ്ഥ രൂപപ്പെട്ടിരിക്കാമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. 1950-കളില്‍ ഇത് കണ്ടെത്താന്‍ ടെക്‌നോളജി ഇല്ലാതിരുന്നത് ഭാഗ്യമായെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു. അല്ലായിരുന്നെങ്കില്‍ ഭ്രൂണാവസ്ഥയില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മയ്ക്ക് നിര്‍ദ്ദേശം നല്‍കുമായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.