CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 56 Minutes 13 Seconds Ago
Breaking Now

നിസ്സാരമല്ല പ്രസവശേഷമുള്ള വിഷാദം; പിറന്നാളിന് ഭര്‍ത്താവ് കേക്ക് വാങ്ങാന്‍ പുറത്തുപോയ സമയത്ത് വിഷാദം ബാധിച്ച അമ്മ തലയില്‍ നിറയൊഴിച്ച് ജീവനൊടുക്കി

ഭര്‍ത്താവ് കേക്ക് വാങ്ങാനായി പുറത്തുപോയ സമയത്താണ് ബാബിക് സ്വയം തലയില്‍ നിറയൊഴിച്ച് ജീവനൊടുക്കിയത്

പ്രസവത്തിന് ശേഷം ഉണ്ടാകുന്ന വിഷാദം പൊതുവെ ആരും ശ്രദ്ധിക്കാറില്ല. കുഞ്ഞിനെ നോക്കാനുള്ള തിരക്കില്‍ ഇതെല്ലാം അമ്മമാര്‍ ഒഴിവാക്കുന്നതാണ് പതിവ്. എന്നാല്‍ ഇതത്ര നിസ്സാരമല്ലെന്ന് വ്യക്തമാക്കുകയാണ് രണ്ട് മാസം മുന്‍പ് മാത്രം അമ്മയായ 28കാരി സുസാന ബാബികിന് നേരിട്ട ദുരന്തം. പിറന്നാളിന് സര്‍പ്രൈസ് ആഘോഷം ഒരുക്കിയ സുഹൃത്തുക്കളെ കാത്തിരുന്നത് പരുക്കേറ്റ നിലയിലുള്ള സുഹൃത്തിനെയാണ്. 

ഭര്‍ത്താവ് കേക്ക് വാങ്ങാനായി പുറത്തുപോയ സമയത്താണ് ബാബിക് സ്വയം തലയില്‍ നിറയൊഴിച്ച് ജീവനൊടുക്കിയത്. സുബോട്ടികയിലെ ഇവരുടെ വീട്ടില്‍ എത്തിയ സുഹൃത്തുക്കള്‍ ആംബുലന്‍സ് വിളിച്ച് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ട് മാസം മുന്‍പ് കുട്ടിയുണ്ടായതിന്റെ സന്തോഷത്തിലായിരുന്നു ദമ്പതികളെങ്കിലും ബാബിക് ഇതിന് ശേഷം വിഷാദത്തിലായിരുന്നു. 

സ്‌കൂള്‍ മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് ബാബികും, ഭര്‍ത്താവും. അടുത്തിടെ ഇക്കണോമിക്‌സില്‍ ഒരുമിച്ച് ബിരുദവും നേടി. മാനസികമായി ബുദ്ധിമുട്ട് നേരിട്ടതോടെ പ്രാദേശിക ക്ലിനിക്കില്‍ യുവതി ചികിത്സ തേടിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുവതിയുടെ സംസ്‌കാരങ്ങള്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സെമിത്തേരിയില്‍ നടത്തി. 

പ്രസവശേഷം രൂപപ്പെടുന്ന പോസ്റ്റ്‌നേറ്റല്‍ ഡിപ്രഷനാണ് ബാബികിന്റെ മാനസികനിലയെ ബാധിച്ചത്. സങ്കടം, ആകാംക്ഷ, കരച്ചില്‍, അസ്വസ്ഥത തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണമായി രൂപപ്പെടും. 

 

 




കൂടുതല്‍വാര്‍ത്തകള്‍.