വത്തിക്കാന്‍ സിറ്റി: 2020 ജനുവരി 26 മുതല്‍ ഫെബ്രുവരി 1 വരെ ലബനനില്‍ വച്ച് നടക്കുന്ന കത്തോലിക്കാ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്സ ഭകള്‍ തമ്മിലുള്ള അന്തര്‍ദേശീയ സഭാഐക്യ ദൈവശാസ്ത്ര സംവാദത്തിന്റെ നിരീക്ഷകനായി കേരളത്തില്‍നിന്നുള്ള ഫാദര്‍ ജിജി പുതുവീട്ടില്‍ക്കളം എസ്സ്. ജെയെ വത്തിക്കാനിലെ ക്രിസ്തീയ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ നിയമിച്ചു. കത്തോലിക്കാ സഭയുടെ കൂട്ടായ്മയ്ക്ക് പുറത്തുള്ള ക്രൈസ്തവ സഭകളുമായി സഭാഐക്യസംവാദങ്ങള്‍ നടത്താനും മാര്‍ഗ്ഗരേഖകള്‍ തയ്യാറാക്കാനുമുള്ള മാര്‍പാപ്പയുടെ പരമോന്നത സമിതിയായ ക്രിസ്തീയ ഐക്യത്തിനുവേണ്ടിയുള്ള ഈ പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെആസ്ഥാനം വത്തിക്കാനിലാണ്.
ലബനനില്‍ വച്ച് നടത്തുന്ന ഈ അന്തര്‍ദേശീയ സഭാഐക്യ ദൈവശാസ്ത്ര സംവാദത്തില്‍ കത്തോലിക്കാസഭയെ പ്രതിനിധീകരിച്ചു വത്തിക്കാനിലെ ക്രിസ്തീയ ഐക്യത്തിന് വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‌സിലിന്റെ പ്രസിഡന്റായ കര്‍ദിനാള്‍ കുര്‍ഹ് കോഹിന്റെ ന്വേതൃത്വത്തില്‍ സഭാപിതാക്കന്മാരടക്കമുള്ള 14 ദൈവശാസ്ത്രജ്ഞമാരും ഇന്ത്യയില്‍നിന്നുള്ള മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് (യാക്കോബായ), മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ (ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്) സഭകളുള്‍പ്പെടെയുള്ള 6 ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളെ പ്രതിനിധീകരിച്ചു സഭാ തലവന്മാരടക്കമുള്ള 14 പ്രമുഖ ദൈവശാസ്ത്രഞ്ജരും പങ്കെടുക്കും. ഇരുവിഭാഗങ്ങളില്‍നിന്നുമുള്ള നിരീക്ഷകരടക്കം 30 പേര്പ ങ്കെടുക്കുന്ന ഈ ദൈവശാസ്ത്ര സംവാദത്തില്‍ കാത്തോലിക്കാ സഭയെ പ്രതിനിധികരിച്ചുള്ള നിരീക്ഷനായി നിയമിതനായിരിക്കുന്നത് ഫാദര്‍ ജിജിയാണ്. കത്തോലിക്കാ സഭയ്ക്കും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് കൂട്ടായ്മയിലുള്ള സഭകള്‍ക്കും പൊതുവായുള്ള ദൈവശാസ്ത്ര വിജ്ഞാനീയങ്ങളും നിലപാടുകളും തിരിച്ചറിയുക, ഇരു വിഭാഗങ്ങള്‍ക്കിടയിലും പൊതുധാരണകളായി ഉരുത്തിരിയുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിലയിരുത്തുക തുടങ്ങിയ ഉത്തരവാദിത്വങ്ങളാണ് നിരീക്ഷകനായ ഫാദര്‍ ജിജിയില്‍ നിക്ഷിപ്തമായിരിക്കുന്നത്.
2001 ല്‍ ഈശോസഭയില്‍ പ്രവേശിച്ച ഫാദര്‍ ജിജി, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും, തത്വശാസ്ത്രത്തിലും സുറിയാനി സാഹിത്യത്തിലും ബിരുദാനന്ദ ബിരുദവും കരസ്ഥമാക്കിയതിന്പുറമെ റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദവും ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്ന് സുറിയാനി പഠനങ്ങളില്‍ ബിരുദാനന്ദ ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പൗരസ്ത്യ സുറിയാനി സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തില്‍ ഡോക്ടറല്‍ ഗവേഷണം നടത്തുന്ന ഫാദര്‍ ജിജി, നിലവില്‍ സിറോമലബാര്‍ സഭയുടെ സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മിറ്റി അംഗവും, ഗ്രേറ്റ് ബ്രിട്ടണ്‍ സിറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കണ്‍സള്‍ട്ടറും കാര്‍ഡിനല്‍ ന്യൂമാന്‍ സീറോ മലബാര്‍ കാത്തലിക് മിഷന്‍ ഓക്‌സ്‌ഫോര്‍ഡ്ഷയറിന്റെ കോര്‍ഡിനേറ്ററുമാണ്.
സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍ നിന്നും 2017 ഓഗസ്റ്റ് 19 ന് വൈദികപട്ടം സ്വീകരിച്ച ഫാദര്‍ ജിജി, ആലപ്പുഴ പുന്നക്കുന്നത്തുശ്ശേരിയിലെ പുതുവീട്ടില്‍ക്കളം പി. റ്റി ജോസഫ്‌ത്രേസ്യാമ്മ ദമ്പതികളുടെ നാലാമത്തെ മകനും ചങ്ങനാശ്ശേരി അതിരൂപതാ വൈദികനായ ഫാദര്‍ റ്റെജി പുതുവീട്ടില്‍ക്കളത്തിന്റെ സഹോദരനുമാണ്.