CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 16 Minutes 17 Seconds Ago
Breaking Now

കുഞ്ഞുങ്ങള്‍ക്ക് കിടക്കാന്‍ തലയിണ നല്‍കണോ?

പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് തലയിണ ഒരു ആവശ്യമുള്ള വസ്തുവാണോ? ഇന്ന് വാങ്ങുന്ന കിഡ്‌സ് പാക്കേജുകളില്‍ കുഞ്ഞ് തലയിണകള്‍ ലഭ്യമായത് കൊണ്ട് തന്നെ പല രക്ഷിതാക്കളുടെയും സംശയമാണ് ഇപ്പറഞ്ഞത്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് തലയിണ നല്‍കേണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

തലയിണ വെച്ചാല്‍ കുഞ്ഞിന് കൂടുതല്‍ സുഖമായി ഉറങ്ങാമെന്ന ചിന്ത തെറ്റാണെന്നതാണ് വസ്തുത. മൃദുലമായ തലയിണയില്‍ കുഞ്ഞിന്റെ തല അമരുന്നത് വഴി ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള സാധ്യതകളുണ്ട്. തെര്‍മോകോളും, സ്‌പോഞ്ചും നിറച്ച തലയിണകള്‍ ഇതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 

കുഞ്ഞ് തലയിണകള്‍ ഭംഗിയാക്കാന്‍ ഉപയോഗിക്കുന്ന കവറുകള്‍ പലപ്പോഴും പോളീസ്റ്ററില്‍ നിര്‍മ്മിക്കുന്നതാകും. ഇതുവഴി തലയിലെ ചൂട് വര്‍ദ്ധിക്കാനും അപകടകരമാകാനും സാധ്യത ഏറെയാണ്. കൂടാതെ സമ്മര്‍ദം കനക്കുന്നതിനാല്‍ ഫ്‌ളാറ്റ് ഹെഡ് സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങളിലേക്കും വഴിതെളിക്കും. 

രണ്ട് വയസ്സ് വരെയെങ്കിലും തലയിണകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാം. കുഞ്ഞുങ്ങള്‍ക്ക് തെരഞ്ഞെടുക്കുന്ന തലയിണ കട്ടിയുള്ളതുമാകണം.  

 




കൂടുതല്‍വാര്‍ത്തകള്‍.