CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 7 Seconds Ago
Breaking Now

കോടതി മുറി തീരെ ചെറുതാണല്ലോ; സിബിഐ കോടതി മുറിയുടെ വലുപ്പം കുറഞ്ഞ് പോയെന്ന് കേസില്‍ ഹാജരാക്കവെ ചിദംബരം

സുപ്രധാന കേസുകളില്‍ തിങ്ങിനിറഞ്ഞ കോടതി മുറികള്‍ പ്രശ്‌നം തന്നെയാണെന്ന് ഓഫീസര്‍മാര്‍ ചിദംബരത്തിന് മറുപടി നല്‍കി.

ന്യൂഡല്‍ഹിയിലെ റോസ് അവന്യൂ കോംപ്ലക്‌സിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കവെ കോടതി മുറി കണ്ട് മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന് അത്ഭുതം. പുതിയ കോംപ്ലക്‌സിലെ കോടതി മുറികളുടെ വലുപ്പം കുറഞ്ഞ് പോയതിലാണ് ഒപ്പമുണ്ടായ സിബിഐ ഓഫീസര്‍മാരോട് ചിദംബരം അതിശയം പ്രകടിപ്പിച്ചത്. 

'കോടതിമുറികള്‍ക്ക് വലുപ്പം തീരെ കുറവാണ്. പുതിയ കോടതി കോംപ്ലക്‌സ് പണിതപ്പോള്‍ എനിക്ക് നല്ല കോടതി മുറി ഉണ്ടാകുമെന്നാണ് കരുതിയത്', സിബിഐ കോടതിയില്‍ ഹാജരാക്കവെ മുന്‍ മന്ത്രി ഓഫീസര്‍മാരോട് പറഞ്ഞു. 

സുപ്രധാന കേസുകളില്‍ തിങ്ങിനിറഞ്ഞ കോടതി മുറികള്‍ പ്രശ്‌നം തന്നെയാണെന്ന് ഓഫീസര്‍മാര്‍ ചിദംബരത്തിന് മറുപടി നല്‍കി. കല്‍ക്കരി അഴിമതി കേസില്‍ പ്രതികളുടെ എല്ലാ അഭിഭാഷകരെ പോലും മുറിയില്‍ ഇരുത്താന്‍ കഴിഞ്ഞില്ലെന്ന് അവര്‍ പറഞ്ഞു. 

ഈ വര്‍ഷം ഏപ്രിലിലാണ് റോസ് അവന്യു കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തത്. അഴിമതി കേസുകളുടെ വിചാരണയ്ക്കുള്ള കോടതികളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ 24 മണിക്കൂര്‍ നേരത്തെ ഒളിച്ച് കളിയ്‌ക്കൊടുവിലാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. 2007ല്‍ ഐഎന്‍എക്‌സ് മീഡിയ വഴി കോടികള്‍ വിദേശ നിക്ഷേപം എത്തിച്ച അനുമതിയിലാണ് കേസ്. 

 




കൂടുതല്‍വാര്‍ത്തകള്‍.