CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 33 Minutes 25 Seconds Ago
Breaking Now

തിരുപ്പതി ബസിന് പുറത്ത് ഹജ്ജ്- ജെറുസലേം തീര്‍ത്ഥാടന പരസ്യം ; ബിജെപി പ്രതിഷേധം

ടിക്കറ്റിന്റെ ഒരു വശത്ത് ഹജ്ജ്, ജറുസലേം തീര്‍ത്ഥ യാത്രയുടെ സര്‍ക്കാര്‍ പരസ്യമാണ് ഉണ്ടായിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

ആന്ധ്ര പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ തിരുപ്പതിയിലേക്കുള്ള ബസ് ടിക്കറ്റിന് പുറത്ത് ഹജ്ജ്, ജറുസലേം തീര്‍ത്ഥാടനത്തിന്റെ പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി. കഴിഞ്ഞ ദിവസം ക്ഷേത്ര നഗരമായ തിരുപ്പതിയില്‍ നിന്നും തിരുമലയിലേക്ക് എപിആര്‍ടിസി ബസില്‍ യാത്ര ചെയ്തവര്‍ക്കാണ് ഈ ടിക്കറ്റു കിട്ടിയത്.

ടിക്കറ്റിന്റെ ഒരു വശത്ത് ഹജ്ജ്, ജറുസലേം തീര്‍ത്ഥ യാത്രയുടെ സര്‍ക്കാര്‍ പരസ്യമാണ് ഉണ്ടായിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. പ്രിന്റ് ചെയ്ത ടിക്കറ്റിന്റെ കെട്ട് മാറിപ്പോയതാകാമെന്നാണ് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. ഗതാഗത വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

മത വിശ്വാസമില്ലാത്ത ജഗന്‍ മോഹന്‍ റെഡ്ഡി ബോധപൂര്‍വ്വം തന്റെ അജണ്ടകള്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് പാര്‍ട്ടി ആരോപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.