CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 38 Minutes 56 Seconds Ago
Breaking Now

തല ചായ്ക്കാനിടമില്ല ; 19 വര്‍ഷമായി കറുപ്പായി കഴിയുന്നത് ശുചിമുറിയില്‍

മധുരയിലെ രാംനാടില്‍ നിന്നാണ് 65 കാരിയായ കറുപ്പായിയെ കണ്ടെത്തിയത്.

പൊതു ശുചിമുറിയുടെ ഒരു ഭാഗത്താണ് ഈ 65 കാരി ജീവിതം തള്ളി നീക്കുന്നത്. കഴിഞ്ഞ 19 വര്‍ഷമായിട്ട്. 

മധുരയിലെ രാംനാടില്‍ നിന്നാണ് 65 കാരിയായ കറുപ്പായിയെ കണ്ടെത്തിയത്. മറ്റുള്ളവരുടെ ശുചിമുറികള്‍ വൃത്തിയാക്കിയാണ് കറുപ്പായി ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നത്. ഒരു ദിവസം 70 മുതല്‍ 80 രൂപ വരെ കിട്ടും. പെന്‍ഷന് അപേക്ഷിച്ചിട്ടും കിട്ടിയില്ല. ഒരു മകളുണ്ടെന്നും തന്നെ കാണാന്‍ പോലും കൂട്ടാക്കാറില്ലെന്നും വിഷമത്തോടെ പറയുന്നു.

കളക്ടറുടെ ഓഫീസിലും അപേക്ഷയുമായി ചെന്നു. പക്ഷെ ഫലമുണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നന്നായി ജീവിക്കണമെന്ന് ആഗ്രഹമുണ്ടെന്നും സാഹചര്യങ്ങളില്ലെന്നും പറഞ്ഞ കറുപ്പായിയെ സഹായിക്കുന്നതിന് ക്യാമ്പെയ്‌നുകളുമായി സോഷ്യല്‍മീഡിയ സജീവമായി കഴിഞ്ഞു. ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കനിയുമെന്നാണ് പ്രതീക്ഷ.




കൂടുതല്‍വാര്‍ത്തകള്‍.