CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 31 Seconds Ago
Breaking Now

ദുരന്തമുഖത്തെ കാഴ്ച വേദനയായി ; പ്രളയ ബാധിതര്‍ക്ക് രണ്ട് ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കുമെന്ന് പ്രവാസി

പത്ത് വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ നല്‍കി വാങ്ങിയ ഭൂമിയാണ് 40 കുടുംബങ്ങള്‍ക്ക് വീടുവെക്കുന്നതിനായി നല്‍കുന്നത്.

ദുരിതബാധിതര്‍ക്ക് രണ്ട് ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കുമെന്ന് ഷാര്‍ജ ദൈദിനെ മലയാളി വ്യാപാരി. മലപ്പുറം കോട്ടയ്ക്കല്‍ ഈസ്റ്റ് വില്ലൂര്‍ സ്വദേശിയായ കേളംപടിക്കല്‍ ഇബ്രാഹിമാണ് പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് തന്റെ രണ്ടേക്കര്‍ ഭൂമി നല്‍കുന്നത്. ദൈദില്‍ വര്‍ഷങ്ങളായി വ്യാപാരം നടത്തുകയാണ് ഇബ്രാഹിം. മലപ്പുറം ജില്ലയിലെ കുറുമ്പലങ്ങാട് വില്ലേജിലെ കൈത്തിനിയിലുള്ള ഒരേക്കര്‍ സ്ഥലവും പോത്തുകല്ല് വില്ലേജിലെ മുണ്ടേരിയിലുള്ള ഒരേക്കര്‍ സ്ഥലവുമാണ് ദുരിത ബാധിതര്‍ക്ക് നല്‍കുന്നത്. പ്രളയ ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതിയിലേക്കാണ് സ്ഥലം കൈമാറുന്നത്.

പത്ത് വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ നല്‍കി വാങ്ങിയ ഭൂമിയാണ് 40 കുടുംബങ്ങള്‍ക്ക് വീടുവെക്കുന്നതിനായി നല്‍കുന്നത്. കഴിഞ്ഞ ദിവസം പി വി അബ്ദുല്‍ വഹാബ് എം പി, പി വി അന്‍വര്‍ എംഎല്‍എ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ബലിപ്പെരുന്നാള്‍ അവധിക്ക് നാട്ടിലെത്തിയ ഇബ്രാഹിം ദുരിതബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

ദുരിത പേമാരിയില്‍ ഉടുവസ്ത്രം ഒഴികെ മറ്റെല്ലാം നഷ്ടപ്പെട്ടവരുടെ കരച്ചില്‍ മനസിനെ ആഴത്തില്‍ പിടിച്ചുലച്ചെന്ന് ഇബ്രാഹിം പറഞ്ഞു. തുടര്‍ന്നാണ് തന്റെ സമ്പാദ്യത്തിലൊരു പങ്ക് ദാനം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഇബ്രാഹിം വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.