CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 59 Minutes 33 Seconds Ago
Breaking Now

കോയമ്പത്തൂരില്‍ തമ്പടിച്ച ലഷ്‌കര്‍ സംഘത്തില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന മലയാളി ഭീകരന്‍ ഒരു മാസം മുമ്പ് കൊച്ചിയിലുണ്ടായിരുന്നതായി റിപ്പോര്‍ട്ട്

കുറച്ചു വര്‍ഷം ബഹ്‌റൈനില്‍ ബിസിനസ് നടത്തി സാമ്പത്തിക ബാധ്യതകളില്‍പ്പെട്ട റഹിം ഒരു മാസം മുമ്പ് എറണാകുളത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

കോയമ്പത്തൂരില്‍ തമ്പടിച്ച ലഷ്‌കര്‍ സംഘത്തിലുണ്ടെന്നു കരുതപ്പെടുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി റഹിമിനെക്കുറിച്ച് കേരള പൊലീസ് അന്വേഷണം തുടങ്ങി. മാടവന ഗ്രാമ വ്യവസായ സംഘത്തിനു പടിഞ്ഞാറ് കൊല്ലീല്‍ കുടുംബാംഗായ റഹീം (35) ആണ് ഇയാളെന്നാണ് പൊലീസ് നിഗമനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഇവിടെയെത്തി വിവരങ്ങള്‍ ശേഖരിച്ചു.കുറച്ചു വര്‍ഷം ബഹ്‌റൈനില്‍ ബിസിനസ് നടത്തി സാമ്പത്തിക ബാധ്യതകളില്‍പ്പെട്ട റഹിം ഒരു മാസം മുമ്പ് എറണാകുളത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വര്‍ക് ഷോപ്പ് നടത്തി പൊളിഞ്ഞ റഹിം വീണ്ടും ബഹ്‌റൈനിലേക്ക് പോവുകയായിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ ദുബായിലേക്കു പോകുന്നു എന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. 

ആരുമായും അധികം അടുക്കാത്ത പ്രകൃതക്കാരനായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.മൂന്നു ദിവസം മുമ്പ് ഇയാള്‍ പിതാവുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ അടുത്ത ദിവസം നാട്ടിലേക്കു വരുന്നതായി പറഞ്ഞിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. ബഹ്‌റൈനില്‍ ബിസിനസ് നടത്തിയിരുന്ന സമയത്തു പോലും റഹിം കുടുംബാംഗങ്ങളുമായി അടുപ്പം പുലര്‍ത്തിയിരുന്നില്ല. സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് ആയ ഭാര്യയുടെ ശമ്പളമാണ് കുടുംബത്തിന്റെ ഏക വരുമാനം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.