CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 35 Minutes 16 Seconds Ago
Breaking Now

നാട്ടില്‍ ഓണം ആഘോഷിക്കാന്‍ ബ്രിട്ടീഷ് എയര്‍വേസില്‍ ടിക്കറ്റ് എടുത്തവരുടെ ശ്രദ്ധയ്ക്ക്; മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് പൈലറ്റുമാര്‍; ഓണത്തിന് തൊട്ടുമുന്‍പ് 9, 10 തീയതികളിലും, സെപ്റ്റംബര്‍ 27-നും വിമാനം പറക്കില്ല; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ബിഎ

ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലാത്ത അവസ്ഥ വന്നതോടെയാണ് സമരത്തിന് ഇറങ്ങുന്നതെന്ന് പൈലറ്റുമാര്‍

ഓണക്കാലം ആഘോഷിക്കാനും, മറ്റ് ആവശ്യങ്ങള്‍ക്കും സെപ്റ്റംബറില്‍ നാട്ടിലേക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് മുന്നറിയിപ്പുമായി ബ്രിട്ടീഷ് എയര്‍വേസ്. കൂടുതല്‍ ശമ്പളവും, നിബന്ധനകളും ആവശ്യപ്പെട്ട് നടത്തുന്ന സമരവുമായി മുന്നോട്ട് പോകാന്‍ പൈലറ്റുമാര്‍ വോട്ട് ചെയ്തതോടെയാണ് ബ്രിട്ടീഷ് എയര്‍വേസ് വിമാനങ്ങള്‍ റദ്ദാക്കി തുടങ്ങിയത്. ആയിരക്കണക്കിന് യാത്രക്കാരുടെ യാത്രാ പദ്ധതികളാണ് ഇതോടെ കുഴപ്പത്തിലാകുന്നത്. 

ബിഎയുമായുള്ള ചര്‍ച്ചകള്‍ വിജയിക്കാതെ വന്നതോടെയാണ് ഇന്നലെ പൈലറ്റുമാരുടെ യൂണിയനായ ബാല്‍പ സമരം സ്ഥിരീകരിച്ചത്. 3000-ലേറെ പൈലറ്റുമാര്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കും. വൈകുന്നേരത്തോടെ തന്നെ പ്രശ്‌നം നേരിടുന്ന യാത്രക്കാര്‍ക്ക് ഇതുസംബന്ധിച്ച ഇമെയിലുകള്‍ ലഭിച്ച് തുടങ്ങി. ബുദ്ധിമുട്ടില്‍ ഖേദം രേഖപ്പെടുത്തിയെങ്കിലും യാത്രക്കായി വിമാനത്താവളത്തിലേക്ക് വരേണ്ടെന്നാണ് അറിയിപ്പ്. 

പൈലറ്റുമാരുടെ സംഘടനയായ ബാല്‍പയുടെ സമരം മൂലം നിങ്ങളുടെ വിമാനം റദ്ദാക്കി എന്നാണ് അറിയിപ്പില്‍ രേഖപ്പെടുത്തുന്നത്. സമരം മൂലം പ്രവര്‍ത്തനം സാരമായി തടസ്സപ്പെടും. ഇതോടെ നിരവധി വിമാനങ്ങളുടെ യാത്ര വൈകുകയോ, റദ്ദാക്കുകയോ ചെയ്യും. ഓണ്‍ലൈന്‍ വഴി റീ-ബുക്ക് ചെയ്യുകയോ, യാത്ര റദ്ദാക്കിയാല്‍ റീഫണ്ട് ചെയ്യുകയോ ആവാമെന്നാണ് അറിയിപ്പ്. 

ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലാത്ത അവസ്ഥ വന്നതോടെയാണ് സമരത്തിന് ഇറങ്ങുന്നതെന്ന് പൈലറ്റുമാര്‍ പറയുന്നു. സെപ്റ്റംബര്‍ 9, 10 തീയതികള്‍ക്ക് പുറമെ സെപ്റ്റംബര്‍ 27-നും വിമാനം പറത്തില്ലെന്നാണ് പൈലറ്റുമാര്‍ നല്‍കുന്ന വിവരം. പൈലറ്റുമാര്‍ക്ക് ശരാശരി പ്രതിവര്‍ഷ വരുമാനം 167,000 പൗണ്ടാണ്. 11.5 ശതമാനം മൂന്ന് വര്‍ഷം കൊണ്ട് നല്‍കാമെന്ന വാഗ്ദാനമാണ് സംഘടന തള്ളിയത്. 




കൂടുതല്‍വാര്‍ത്തകള്‍.