CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 46 Minutes 51 Seconds Ago
Breaking Now

ദൈവത്വത്തേയും മനുഷ്യത്വത്തേയും യോജിപ്പിക്കുന്ന കണ്ണിയാണ് ദൈവമാതാവ് ; ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ്

ദൈവത്വത്തേയും മനുഷ്യത്വത്തേയും കൂട്ടി യോജിപ്പിക്കുന്നതില്‍ മാതാവിനുള്ള പങ്ക് വളരെയേറെ പ്രസക്തമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ , യൂറോപ്പ്, ആഫ്രിക്ക ഭദ്രസാനധിപനും മെത്രോ പൊലീത്തയുമായ ഡോ മാത്യൂസ് മാര്‍ തീമോത്തിയോസ് ചൂണ്ടിക്കാട്ടി. ബെര്‍മ്മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ദൈവ മാതാവിന്റെ ജനന പെരുന്നാളില്‍ വി. കുര്‍ബാന അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃത്വം മലീമസമാക്കുന്ന ഈ കാലഘട്ടത്തില്‍ മാതാവില്‍ അഭയം പ്രാപിക്കേണ്ടതിന്റെ ആവശ്യകത തിരുമേനി ജനങ്ങളെ ഉത്‌ബോധിപ്പിച്ചു. 

പ്രഭാത നമസ്‌കാരത്തിലും തുടര്‍ന്ന് നടന്ന വി. കുര്‍ബാനയിലും തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ മാത്യൂസ് കുര്യാക്കോസ് സഹകാര്‍മ്മികനായിരുന്നു.

ഭദ്രാസന മുന്‍ മെത്രോപൊലീത്തയും ബര്‍മ്മിങ്ഹാം ഇടവകയായി പ്രഖ്യാപിക്കുകയും ചെയ്ത ഡോ തോമസ് മാര്‍ മക്കാറിയോസ്സ് തിരുമേനി അനാച്ഛാദനം ചെയ്തു. സമീപ വാസികളും ഇടവക ജനങ്ങളും ചടങ്ങിന് സാക്ഷികളായി.

സ്വന്തമായ ദേവാലയമെന്ന ചിരകാല സ്വപ്നം സാക്ഷാത്കരിച്ച ശേഷം ആദ്യമായാണ് ഇടവക മെത്രോപ്പൊലീത്ത ഇടവക സന്ദര്‍ശിച്ചത്. ഇടവക ജനങ്ങള്‍ തിരുമേനിയ്ക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി.

സെന്റ് സ്റ്റീഫന്‍സ് എന്ന വാക്കിന്റെ അര്‍ത്ഥം കിരീടമെന്നാണ്. ബര്‍മിങ്ഹാം ഇടവക ഈ പ്രദേശത്തിന്റെ കിരീടമായി പ്രശോഭിക്കട്ടെയെന്ന് തിരുമേനി ആശംസിച്ചു. ഇടവക ട്രസ്റ്റി രാജന്‍ വര്‍ഗീസ്, സെക്രട്ടറി ജെയ്‌സണ്‍ തോമസ്, മാനേജിങ് കമ്മറ്റി അംഗങ്ങള്‍, ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി

 

വാര്‍ത്ത അയക്കുന്നത് ജോര്‍ജ് മാത്യു




കൂടുതല്‍വാര്‍ത്തകള്‍.