CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 24 Minutes 13 Seconds Ago
Breaking Now

താന്‍ എളുപ്പത്തില്‍ പ്രണയത്തില്‍ വീഴുമെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു ; ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍

മകള്‍ ജാന്‍വി കപൂരിന്റെ ആദ്യസിനിമ പുറത്തിറങ്ങുന്നതിന് മുമ്പായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത മരണം. പുരുഷന്‍മാരെക്കുറിച്ചുള്ള തന്റെ മുന്‍വിധികളെല്ലാം തെറ്റായിരുന്നു എന്നാണ് ശ്രീദേവിയുടെ അഭിപ്രായമെന്ന് ജാന്‍വി കപൂര്‍ പറയുന്നു. വിവാഹത്തെക്കുറിച്ചും പുരുഷന്‍മാരെക്കുറിച്ചുമെല്ലാം അമ്മയുമായി സംസാരിച്ചിരുന്നുവെന്ന് ജാന്‍വി വ്യക്തമാക്കി. ബ്രൈഡ് ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.

താന്‍ എളുപ്പത്തില്‍ പ്രണയത്തില്‍ വീഴുമെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അതിനാല്‍ തന്റെ ഭാവി വരനെ തെരഞ്ഞെടുക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി.

പരമ്പരാഗത രീതിയിലുള്ള വിവാഹമായിരിക്കും തന്റേത് എന്നാണ് ജാന്‍വി പറയുന്നത്. വിവാഹത്തിന് കാഞ്ചീപുരം പട്ടുസാരിയാവും ധരിക്കുക. തിരുപ്പതിയില്‍ വച്ചായിരിക്കും ചടങ്ങ്. ഫാന്റസികളൊഴിവാക്കി നടക്കുന്ന ചടങ്ങില്‍ ഇഡ്‌ലിയും സാമ്പാറുമടക്കമുള്ള ദക്ഷിണേന്ത്യന്‍ വിഭവങ്ങളുണ്ടാകുമെന്നും ജാന്‍വി വ്യക്തമാക്കുന്നു.വിവാഹം കഴിക്കുന്നയാള്‍ ജോലി പാഷനായുള്ള വ്യക്തിയാവണമെന്നും എക്‌സൈറ്റ് ചെയ്യിക്കാന്‍ കഴിവുള്ളവനാകണമെന്നുമാണ് ജാന്‍വിയുടെ ആഗ്രഹം. നന്നായി തമാശ പറയുന്ന, അതേപോലെ ആഴത്തില്‍ പ്രണയിക്കാന്‍ കഴിയുന്ന ഒരാളെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും താരം പറയുന്നു.കരണ്‍ ജോഹര്‍ നിര്‍മിച്ച് ധടക് എന്ന ചിത്രത്തില്‍ ഇഷാന്‍ ഖട്ടറിന്റെ നായികയായി ആയിരുന്നു ജാന്‍വി കപൂറിന്റെ അരങ്ങേറ്റം.

 




കൂടുതല്‍വാര്‍ത്തകള്‍.