CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 46 Minutes 3 Seconds Ago
Breaking Now

സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തയയ്ക്കാന്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ വേണ്ടേ, വേണ്ട!

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണമെന്ന് വ്യാപകമായ പ്രചരണവും ആഹ്വാനവും നടക്കുന്ന കാലമാണ്. പ്ലാസ്റ്റിക് ഭൂമിക്ക് എത്രത്തോളം ദോഷം വരുത്തിവെയ്ക്കുന്നു എന്നതിന് പുറമെ ഇത് ഉപയോഗിക്കുന്ന മനുഷ്യരിലേക്കും മറ്റ് ജീവജാലങ്ങളും ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുന്നു. 

കാര്യങ്ങള്‍ അറിയാമെങ്കിലും ഉപയോഗിക്കാനുള്ള എളുപ്പം നോക്കി പ്ലാസ്റ്റിക് ഉപയോഗിക്കുന്നവരാണ് അധികവും. സ്‌കൂളില്‍ കുട്ടികള്‍ക്ക് സ്‌നാക്‌സും, ഉച്ചഭക്ഷണവും കൊടുത്തയയ്ക്കാനും മാതാപിതാക്കള്‍ ഈ രീതി തെരഞ്ഞെടുക്കുന്നു. എന്നാല്‍ കുട്ടികള്‍ക്ക് യാതൊരു തരത്തിലും പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കൊടുത്ത് വിടരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

സ്റ്റീല്‍ പാത്രങ്ങളിലേക്ക് മാറുകയാണ് ആരോഗ്യത്തിന് നല്ലത്. ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളില്‍ നല്‍കുമ്പോള്‍ ഇതിന്റെ ചില വസ്തുക്കള്‍ ഭക്ഷണത്തില്‍ ചേരും, പ്രത്യേകിച്ച് ചൂടുള്ള ഭക്ഷണം നല്‍കിയാല്‍. വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കുട്ടികളില്‍ സെനോഈസ്ട്രജന്‍ എന്ന കെമിക്കല്‍ പ്രവര്‍ത്തിച്ച് ശരീരത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിനെ കബളിപ്പിക്കാനും ഇടയുണ്ട്. 

വാട്ടര്‍ബോട്ടിലും പ്ലാസ്റ്റിക് ഒഴിവാക്കുന്നത് തന്നെയാണ് മെച്ചം. പലവിധ അസുഖങ്ങളും, പെരുമാറ്റത്തിലെ പ്രശ്‌നങ്ങളും, ഹോര്‍മോണല്‍ പ്രശ്‌നങ്ങളും ഇതുവഴി ഒഴിക്കാമെന്നിരിക്കവെ വില കുറവ് മാത്രം നോക്കി പ്ലാസ്റ്റിക് പാത്രം ഉപയോഗിക്കാതെ ഇരിക്കുന്നതല്ലേ നല്ലത്!




കൂടുതല്‍വാര്‍ത്തകള്‍.