Breaking Now

ഷൂട്ടിംഗിനിടെ ഐശ്വര്യ കുഴഞ്ഞ് വീണു

പാത്തതു യാനൈ എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗിനിടെ നടി ഐശ്വര്യ കുഴഞ്ഞുവീണു. തമിഴ് നടന്‍ അര്‍ജുന്റെ മകളാണ് ഐശ്വര്യ. ഐശ്വര്യ ഇത് ആദ്യമായാണ് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്.

തിരുച്ചിറപ്പള്ളിയിലായിരുന്നു ഷൂട്ടിംഗ്. വില്ലന്‍ നായികയെ പിടികൂടുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ ഐശ്വര്യ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഐശ്വര്യയെ ആശുപത്രിയിലെത്തിച്ചു.

എന്നാല്‍, കടുത്ത ചൂട് കാരണമാണ് ഐശ്വര്യ കുഴഞ്ഞ് വീണതെന്നും മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മകള്‍ കുഴഞ്ഞ് വീണതറിഞ്ഞ് പിതാവ് അര്‍ജുന്‍ ലൊക്കേഷനില്‍ നിന്നും ഷൂട്ടിംഗ് നിര്‍ത്തി മകളെ കാണാനെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.