CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 32 Minutes 17 Seconds Ago
Breaking Now

പാക് ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ മിസ്ബയ്ക്ക് ലഭിക്കുന്ന ശമ്പളം ഇതാണ്; രവി ശാസ്ത്രിക്ക് മുന്നില്‍ ഇതൊക്കെ നിസ്സാരം!

ഈ ജോലിക്കായി മാജിക്കൊന്നും കാണിച്ചിട്ടില്ല. ശമ്പളത്തിനായി ഡിമാന്‍ഡും വെച്ചില്ല. മുന്‍ കോച്ചിന് നല്‍കിയ ശമ്പളം നല്‍കാന്‍ മാത്രമാണ് പറഞ്ഞത്', ശ്രീലങ്കയെ നേരിടാന്‍ ഒരുങ്ങവെ മിസ്ബ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ വലിയ തിരക്ക് കാണും. കാരണം ഇന്ത്യയില്‍ ക്രിക്കറ്റിനുള്ള പ്രാധാന്യവും അതില്‍ നിന്നുള്ള വരുമാനവും തന്നെ. എന്നാല്‍ അയല്‍രാജ്യമായ പാകിസ്ഥാനില്‍ സ്ഥിതി അത്ര മെച്ചമല്ല. ക്രിക്കറ്റ് പ്രാധാന്യമുള്ള കായികവിനോദം തന്നെയെങ്കിലും അസ്ഥിരമായ ഭരണസമിതിയും, ടീമും, രാഷ്ട്രീയവും ചേര്‍ന്ന് അവിടെ ക്രിക്കറ്റ് ക്ഷീണം നേരിടും. 

ഇതിനിടെയാണ് ആ ടീമില്‍ മാറ്റം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് മിസ്ബ ഉള്‍ ഹഖ് പാകിസ്ഥാന്റെ മുഖ്യ കോച്ചായി സ്ഥാനമേറ്റത്. കോച്ചിന് പുറമെ മുഖ്യ സെലക്ടറുടെ റോളും മിസ്ബയ്ക്ക് തന്നെയാണ്. ഈ ജോലിക്ക് താന്‍ വാങ്ങുന്ന ശമ്പളത്തിന്റെ വിവരങ്ങളും മിസ്ബ ആദ്യമായി തുറന്നുപറഞ്ഞു. പാക് ക്രിക്കറ്റ് ബോര്‍ഡിന് മുന്നില്‍ താന്‍ യാതൊരു ഡിമാന്‍ഡും വെച്ചില്ലെന്ന് കോച്ച് പറയുന്നു. 

മുന്‍ കോച്ച് മിക്കി ആര്‍തര്‍ക്ക് നല്‍കിയ ശമ്പളത്തിന് സമാനമായിരിക്കണം തുക എന്നുമാത്രമാണ് ആവശ്യപ്പെട്ടത്. 'ഈ ജോലിക്കായി മാജിക്കൊന്നും കാണിച്ചിട്ടില്ല. ശമ്പളത്തിനായി ഡിമാന്‍ഡും വെച്ചില്ല. മുന്‍ കോച്ചിന് നല്‍കിയ ശമ്പളം നല്‍കാന്‍ മാത്രമാണ് പറഞ്ഞത്', ശ്രീലങ്കയെ നേരിടാന്‍ ഒരുങ്ങവെ മിസ്ബ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം 3.4 കോടി രൂപയാണ് മുന്‍ പാക് ക്യാപ്റ്റന്‍ കൂടിയായ മിസ്ബയ്ക്ക് പിസിബി നല്‍കുക. മൂന്ന് വര്‍ഷത്തെ കരാറാണ് നിലവിലുള്ളത്. പല ക്രിക്കറ്റ് കോച്ചുമാര്‍ക്കും ഇതിന് അടുത്തൊക്കെയാണ് ശമ്പളം ലഭിക്കുന്നതെങ്കിലും ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ഇക്കാര്യത്തില്‍ ബഹുദൂരം മുന്നിലാണ്. പുതിയ കരാറില്‍ 9.5 കോടി മുതല്‍ 10 കോടി വരെയാണ് ശാസ്ത്രിക്ക് ലഭിക്കുന്ന വാര്‍ഷിക വേതനം. 

 




കൂടുതല്‍വാര്‍ത്തകള്‍.