Breaking Now

മലയാളത്തില്‍ ബോക്സോഫീസ് വിജയം നേടിയ ട്രാഫിക് എന്ന ചിത്രം ഹിന്ദിയിലേക്കും.

പ്രമുഖ ടെലിവിഷന്‍ നിര്‍മ്മാണ കമ്പനിയായ എന്‍ഡമോള്‍ ഇന്ത്യയുടെ ഐഡന്റിറ്റി മോഷന്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 ചിത്രത്തിന്റെ സംവിധായകന്‍  രാജേഷ് പിള്ള തന്നെയാണ് ഹിന്ദി പതിപ്പും  സംവിധാനം ചെയ്യുന്നത്.സുരേഷ് നായരാണ് തിരക്കഥ തയ്യാറാക്കുന്നത്.  ബോളിവുഡ് പതിപ്പില്‍ മനോജ് ബാജ്‍പേയി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കും. ബംഗാളി ചലച്ചിത്ര ലോകത്തെ സൂപ്പര്‍ താരം പ്രസേന്‍ജിത്ത്, മറ്റൊരു ബംഗാളി താരം പരംബ്രത തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

മലയാളത്തില്‍ ശ്രീനിവാസന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, അനൂപ് മേനോന്‍, രമ്യ നമ്പീശന്‍, സന്ധ്യ തുടങ്ങിയവരായിരുന്നു താരങ്ങള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.