വരിക വരിക സഹജരെ... ഇടതുപക്ഷപുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ 100 ദിവസം നീണ്ടു നില്‍ക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടക്കം കുറിക്കുകയാണ്. 'ഒരു നൂറ് ദിനങ്ങള്‍ ഒരായിരം മെമ്പര്‍ഷിപ്പുകള്‍' എന്ന തലക്കെട്ടോടെ സമീക്ഷയുടെ പ്രതിനിധികള്‍ യുകെയില്‍ ആകമാനം തരംഗം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്.
യുകെയിലെ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നവംബര്‍ മൂന്നാം തീയതി മുതല്‍ 100 ദിവസം നീണ്ടുനില്‍ക്കും. യുകെയില്‍ ആകമാനം, പലയിടത്തുമായി ചിന്നി ചിതറി കിടക്കുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരെ സമീക്ഷയോടൊപ്പം ചേര്‍ക്കുവാന്‍ തീരുമാനമെടുത്തതിന്റെ ഭാഗമായാണ് നവംബര്‍ മൂന്നാം തീയതി മുതല്‍ ഈ ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.
മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം യുകെയുടെ ഹൃദയ ഭൂമിയായ കൊവെന്‍ട്രിയില്‍ വെച്ച് നടക്കുന്നതായിരിക്കും. അന്നുമുതല്‍ നീണ്ടു നില്‍ക്കുന്ന നൂറുദിവസം യുകെയുടെ ചരിത്രത്തില്‍ തന്നെ എക്കാലത്തേയും ഒരു നാഴികക്കല്ലായി ഈ ക്യാമ്പയിന്‍ മാറും എന്ന് വിശ്വസിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.
പല പല ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞു വീടുവീടാന്തരം കയറി ഇറങ്ങിയാണ് സമീക്ഷയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ അംഗങ്ങളെ ചേര്‍ക്കുന്നത്. കൂടാതെ ഗൂഗിള്‍ ഫോം വഴിയും പുരോഗനചിന്താഗതിക്കാരായ ആര്‍ക്കും ജാതിമതവര്‍ഗവര്‍ണ്ണവ്യത്യാസമില്ലാതെ, സമീക്ഷയില്‍ അംഗമാകാം. യുകെയില്‍ ഇപ്പോഴുള്ള 16 ബ്രാഞ്ചുകള്‍ക്ക് പുറമെ വരാന്‍ പോകുന്ന 6 ബ്രാഞ്ചുകളിലെയും പ്രവര്‍ത്തകര്‍ ഈ ദൗത്യം ഏറ്റെടുത്തു കഴിഞ്ഞു. ആയിരക്കണക്കിന് പ്രവര്‍ത്തകരുമായി സമീക്ഷ യുകെ മുന്നോട്ട് കുതിക്കുമ്പോള്‍ മറ്റൊരു ചരിത്രസംഭവമായി മാറും ഈ ക്യാമ്പയിന്‍ എന്ന് സമീക്ഷ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
18 വയസ്സ് തികഞ്ഞ ഏതൊരാള്‍ക്കും സമീക്ഷ യുകെയുടെ മെമ്പര്‍ഷിപ്പ് എടുത്തു പ്രവര്‍ത്തിക്കാവുന്നതാണ്.. യുകെയിലെ ഇടതുപക്ഷ പുരോഗമന കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ എങ്ങിനെയെല്ലാം ആവാം എന്നും സമൂഹനന്മക്കും സമൂഹത്തില്‍ വേദനയും കഷ്ട്ടപ്പാടും അനുഭവിക്കുന്ന ജനങ്ങള്‍ക്കു പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ ഉപകാരപ്രദമാക്കാം എന്നതുമാണ് സമീക്ഷയുടെ ലക്ഷ്യം എന്ന് സമീക്ഷ ദേശീയ പ്രസിഡന്റ് സ്വപ്നപ്രവീണ്‍ ഓര്‍മപ്പെടുത്തി .വരുംകാലങ്ങളില്‍ യുകെ യുടെ ചരിത്രത്തില്‍ തന്നെ ഒരു മഹാപ്രസ്ഥാനമായി സമീക്ഷ മാറുമെന്ന് നിസ്സംശയം പറയാം. അതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുവാന്‍ സമീക്ഷ യുകെയുടെ മുഴുവന്‍ പ്രവര്‍ത്തകരോടും, പുരോഗമനപരമായ ആശയങ്ങളെ മുറുകെ പിടിക്കുന്നവരോടും സമീക്ഷ ദേശീയ സമിതി ആവശ്യപ്പെട്ടു.
നമുക്ക് ഇനി ഒരുമിച്ച് മുന്നോട്ട് പോകാം... ജന നന്മയ്ക്കായി മികച്ച ആശയങ്ങളുമായി നമ്മുക്ക് കൈ കോര്‍ക്കാം..
വാര്‍ത്ത ജയന്‍ എടപ്പാള്‍