ആംബുലന്‍സില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങി ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു. ഒഡീഷയിലെ ബരിപടയിലാണ് സംഭവം. ചിത്തരഞ്ജന്‍ മുണ്ഡെയുടെ ഭാര്യ തുള്‍സി മുണ്ഡയാണ് മരിച്ചത്.
പ്രസവ വേദനയെ തുടര്‍ന്ന് പ്രദേശത്തെ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിച്ച ഇവരെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവരെ പണ്ഡിറ്റ് രഘൂനാഥ് മുര്‍മു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്ക് മാറ്റുന്നതിനിടെയാണ് ആംബുലന്‍സ് വഴിയില്‍ കുടുങ്ങിയത്. 45 മിനിറ്റ് കുടുങ്ങി. പിന്നീട് മറ്റൊരു ആംബുലന്‍സ് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.