കുടിയേറ്റക്കാരായ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കാനുള്ള പദ്ധതിക്കെതിരെ കടുത്ത എതിര്‍പ്പുമായി മിസോറാം മുഖ്യമന്ത്രി സോറംതംഗ. ഇതിനായി 1955 ലെ പൗരത്വ നിയമ ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ബില്‍ 2019 മിസോറാമിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് കൂട്ടുമെന്നായിരുന്നു സോറംതംഗയുടെ പ്രതികരണം.
നേരത്തെ പൗരത്വ ഭേദഗതി ബില്‍ 2019 പാസാക്കരുതെന്ന ആവശ്യവുമായി മിസോറാമിലെ ജനങ്ങളും വിദ്യാര്‍ത്ഥി സംഘടനകളും രാജ്ഭവനിലെത്തി അമിത് ഷായ്ക്ക് മെമ്മോറാണ്ടം നല്‍കിയിരുന്നു. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മുസ്ലിം വിഭാഗക്കാര്‍ ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍ ഭേദഗതി. ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജയിന്‍, ക്രിസ്ത്യന്‍ എന്നീ ആറ് ന്യൂനപക്ഷ വിഭാഗക്കാരില്‍ ഇന്ത്യയില്‍ നിശ്ചിതകാലം താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്.