പിറന്നാള്‍ ദിനത്തില്‍ അര്‍ധരാത്രി ആശംസ അര്‍പ്പിച്ച് അമ്പരപ്പിക്കാന്‍ എത്തിയ യുവാവ് ഭാര്യ പിതാവിന്റെ വെടിയേറ്റ് മരിച്ചു. നോര്‍വേയില്‍ നിന്ന് 4500 മൈല്‍ ദൂരം വിമാനത്തില്‍ സഞ്ചരിച്ച് ഫ്‌ളേറിയഡയിലെത്തിയതാണ് ക്രിസ്റ്റഫര്‍ ബെര്‍ഗന്‍ (37) ഫ്‌ളോറിഡയിലെ ഗള്‍ഫ് ബ്രസീലിലാണ് സംഭവം.
ചൊവ്വാഴ്ച രാത്രി 11.30 ന് വീടിന്റെ പിന്നിലെ വാതിലില്‍ തട്ടുന്നത് കേട്ടാണ് 61 കാരനായ റിച്ചഡ് ഉണര്‍ന്നത്. മോഷ്ടാക്കളെന്ന് കരുതി റിച്ചഡ് കൈയ്യില്‍ തോക്കുമായാണ് പുറത്തിറങ്ങിയത്. വീടിനോട് ചേര്‍ന്ന കുറ്റിക്കാട്ടില്‍ നിന്ന് ഒരാള്‍ ചാടിയെത്തുന്നത് കണ്ടതോടെ റിച്ചഡ് വെടിവയ്ക്കുകയായിരുന്നു.
അര്‍ധരാത്രി റിച്ചഡിന് സര്‍പ്രൈസ് പിറന്നാളാശംസയുമായി എത്തിയതായിരുന്നു ക്രിസ്റ്റഫര്‍. തന്റെ തോക്കിനിരയായത് മകളുടെ ഭര്‍ത്താവാണെന്ന് റിച്ചഡ് പിന്നീടാണ് അറിഞ്ഞത്. ഉടനെ നെഞ്ചില്‍ ടവ്വല്‍ അമര്‍ത്തി രക്ത പ്രവാഹം തടയാന്‍ നോക്കി. നെഞ്ചില്‍ വെടിയേറ്റ ക്രിസ്റ്റഫര്‍ അപ്പോള്‍ തന്നെ മരിച്ചു.
അന്നേദിവസം രാത്രി വീട്ടിലെത്തിയ ബന്ധു റിച്ചഡുമായി വഴക്കിട്ടിരുന്നു. ഇയാളെ റിച്ചഡ് പറഞ്ഞുവിടുകയും ചെയ്തിരുന്നു. ആദ്യം ഇയാള്‍ മുന്‍വാതിലില്‍ തട്ടിയാണ് വീടിനുള്ളില്‍ കടന്നിരുന്നത്. രണ്ടു മണിക്കൂറിന് ശേഷം പിന്‍വാതിലില്‍ തട്ടുന്നത് കേട്ടപ്പോള്‍ റിച്ചഡ് പ്രകോപിതനായത് ഇതുകൊണ്ടാകാം എന്നും പോലീസ് സംശയിക്കുന്നു. രാത്രി 11 മണിക്ക് വിമാനത്താവളത്തില്‍ എത്തിയ ക്രിസ്റ്റഫര്‍ ഇതൊന്നുമറിയാതെ നേരെ വീട്ടിലേക്കെത്തുകയായിരുന്നു.