ഓണ്‍ലൈനില്‍ പോക്കര്‍ ഗെയിം കളിച്ച് 78 ലക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. ക്രുണാല്‍ മേത്തയെന്ന 39 കാരനാണ് കടത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ഗുജറാത്തിലെ രാജ്‌ക്കോട്ടിലാണ് സംഭവം.
വന്‍ സാമ്പത്തിക നഷ്ടം നേരിട്ടതിന് പിന്നാലെ കിണറ്റില്‍ ചാടിയാണ് ഇയാള്‍ മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
തന്റെ സ്മാര്‍ട്ട് ഫോണിലാണ് ക്രൂണാല്‍ ഗെയിം കളിച്ചത്. പോകര്‍ബാസി എന്ന ഗെയിം കളിക്കാന്‍ ഇയാള്‍ ബന്ധുക്കളില്‍ നിന്നും കൂട്ടുകാരുടെ അടുത്തു നിന്നുമായി 78 ലക്ഷം രൂപ വാങ്ങി. ഐടി കമ്പനിയില്‍ ജോലിക്കാരനായ ഇയാള്‍ പലരില്‍ നിന്നും കടം വാങ്ങിയാണ് കളിച്ചത്. മേത്തയുടെ മരണ ശേഷം സഹോദരന് ലഭിച്ച മെയിലിലാണ് പണത്തിന്റെ കാര്യം ഉണ്ടായിരുന്നത്. ഗുജറാത്ത് സൈബര്‍ സെല്‍ കേസന്വേഷിക്കുകയാണ്.