CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 7 Seconds Ago
Breaking Now

ആകാശ ഗംഗ 2 റിലീസിനെത്തുന്നു ; ഇനി മോഹന്‍ലാലുമൊന്നിച്ചുള്ള ചിത്രമെന്നും വിനയന്‍

ആകാശഗംഗ റിലീസിന് ഒരുങ്ങുകയാണ് എന്ന പ്രഖ്യാപനവുമായി സംവിധായകന്‍ വിനയന്‍. ചിത്രത്തിന്റെ അറ്റ്‌മോസ് സൗണ്ട് മിക്‌സിംഗിന്റേയും ഗ്രാഫിക്‌സിന്റെയും ജോലികള്‍ അവസാന ഘട്ടത്തിലാണെന്നും വിനയന്‍ അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനയന്‍ ഇക്കാര്യം പറഞ്ഞത്. പത്തുവര്‍ഷം നീണ്ടുനിന്ന സിനിമയിലെ 'നീചമായ വിലക്കി'ന് ശേഷവും തിരിച്ചുവന്ന താന്‍ 'ചാലക്കുടിക്കാരന്‍ ചങ്ങാതി' സംവിധാനം ചെയ്ത് വിജയിപ്പിച്ചത് നിലപാടിനും സത്യസന്ധതയ്ക്കും ലഭിച്ച അംഗീകാരമായാണ് കണക്കാക്കുന്നതെന്നും വിനയന്‍ പറഞ്ഞു. 'നങ്ങേലി' എന്ന പേരിലുള്ള ഒരു ചിത്രവും മോഹന്‍ലാലിനെയും ജയസൂര്യയെയും നായകന്മാരാക്കി സിനിമകള്‍ സംവിധാനം ചെയ്യാന്‍ പോകുകയാണെന്നും വിനയന്‍ തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ തന്റെ ത്രീ ഡി ചിത്രം സംവിധാനം ചെയ്യുന്നതിനാല്‍ അടുത്ത വര്‍ഷം അവസാനം മാത്രമേ തന്റെ മോഹന്‍ലാല്‍ ചിത്രം ആരംഭിക്കാനാകൂ എന്നും വിനയന്‍ വ്യക്തമാക്കി.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

'ആകാശഗംഗ 2' നവംബര്‍ ഒന്നിന് റിലീസിന് ഒരുങ്ങുകയാണ്.. അറ്റ്‌മോസ് സൗണ്ട് മിക്‌സിങ്ങിന്റെയും ഗ്രാഫിക്‌സിന്റെയും ജോലികള്‍ അവസാനഘട്ടത്തിലാണ്..സിനിമാരംഗത്ത് പത്തുവര്‍ഷം നീണ്ടു നിന്ന നീചമായ വിലക്കു കാലത്തിനു ശേഷം സ്വയം പോരാടി തിരിച്ചു വന്നപ്പോഴും രാജാമണി എന്ന ഒരു പുതുമുഖ നടനെ ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ അവതരിപ്പിച്ച് വിജയം നേടാനായത് സത്യസന്ധതക്കും നിലപാടുകള്‍ക്കും ലഭിച്ച അംഗീകാരം കൂടിയായി ഞാന്‍ കാണുന്നു... ജയസൂര്യയെ നായകനാക്കി ഒരു ചിത്രവും മോഹന്‍ലാല്‍ നായകനായ ഒരു സിനിമയും 'നങ്ങേലി'യും ആണ് പ്ലാനിംഗിലുള്ള പ്രോജക്ടുകള്‍.ഇതിനിടയില്‍ 3d ചിത്രത്തിന്റെ സംവിധാനം കൂടി ശ്രീ മോഹന്‍ലാലിനു നിര്‍വ്വഹിക്കാനുള്ളതുകൊണ്ടു തന്നെ ആ സംരംഭം അടുത്തവര്‍ഷം അവസാനമേ നടക്കാന്‍ ഇടയുള്ളു എന്നാണു തോന്നുന്നത്. ഏതായാലും സിനിമയോടുള്ള എന്റെ വൈകാരികമായ ബന്ധവും അതുതരുന്ന സന്തോഷവും പഴയതിലും ഊര്‍ജ്ജ്‌സ്വലമായി ഇന്നും നിലനില്‍ക്കുന്നു എന്നതാണു സത്യം.. അതുകൊണ്ടുതന്നെ തികച്ചും പുതുമയാര്‍ന്ന ചില സബ്ജക്ടുകള്‍ക്കായി ഞാന്‍ ശ്രമിക്കുന്നുണ്ട്.. കേരളപ്പിറവി ദിവസം റിലീസു ചെയ്യുന്ന 'ആകാശഗംഗ2' വിലും നിരവധി പ്രമുഖ നടന്‍മാരോടൊപ്പം പുതുമുഖങ്ങളെയും പരീക്ഷിക്കുന്നുണ്ട്.. ചിത്രത്തിന്റെ ആദ്യഭാഗം പോലെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകര്‍ക്ക് രസകരവും ഉദ്വേഗ ജനകവും ആയിരിക്കും എന്നു പ്രതീക്ഷിക്കുന്നു..

നല്ലൊരു എന്റര്‍ടൈനര്‍ നിങ്ങള്‍ക്കായി കാഴ്ചവയ്കാന്‍ ശ്രമിക്കുന്നു എന്നതിനപ്പുറം വിനയനെന്ന ചലച്ചിത്രകാരന് എല്ലാ വിഷമഘട്ടങ്ങളിലും കേരളജനത തന്ന സ്‌നേഹത്തിനും പിന്തുണയ്കും ഒരായിരം നന്ദി പ്രകാശിപ്പിക്കുന്നു..'

 




കൂടുതല്‍വാര്‍ത്തകള്‍.