CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 46 Seconds Ago
Breaking Now

ബുര്‍ഖ ഉപേക്ഷിക്കുകയും എന്റെ ബാഗ് തയ്യാറാക്കുകയും വീട് വിട്ടിറങ്ങുകയും ചെയ്തു ; അഭിനയ രംഗത്തേക്കുള്ള വരവിനെ കുറിച്ച് അഞ്ജും ഫക്കീഹ്

കുണ്ഡലി ഭാഗ്യ എന്ന ടെലിവിഷന്‍ സീരീയലിലെ സൃഷ്ടി എന്ന കഥാപാത്രത്തിലൂടെയാണ് അഞ്ജും ഫക്കീഹ് ശ്രദ്ധേയയാവുന്നത്. അഭിനയ രംഗത്തേക്കുള്ള തന്റെ വരവിനെ കുറിച്ച് അഞ്ജും ഫക്കീഹ് വെളിപ്പെടുത്തി.രത്‌നഗിരിയിലെ പരമ്പാഗത മുസ്‌ലിം കുടുംബത്തിലാണ് അഞ്ജും ഫക്കീഹ് ജനിച്ചത്.എന്റെ കുടുംബം വളരെ നിയന്ത്രണങ്ങള്‍ നിറഞ്ഞതും യാഥാസ്തികവുമായിരുന്നു. ടി.വി കാണുന്നത് വലിയ തെറ്റായാണ് കുടുംബം കണ്ടിരുന്നത്. അവസാനം വളരെ നിര്‍ബന്ധം പിടിച്ചപ്പോള്‍ എന്റെ പിതാവ് ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ടി.വി വാങ്ങി. അതിനാല്‍ എന്റെ മുത്തച്ഛന്‍ രണ്ടു വര്‍ഷത്തോളം വീട്ടിലേക്ക് വന്നതേയില്ല അഞ്ജും ഫക്കീഹ് പറഞ്ഞു.

2009ല്‍ പഠനം നിര്‍ത്തുകയാണെന്നും മോഡലിംഗിന് ശ്രമിക്കുകയാണെന്നും ഉള്ള എന്റെ തീരുമാനം ഞാന്‍ അറിയിച്ചു. അവര്‍ ആകെ അസ്വസ്ഥരായി. ഏതാണ്ട് ഒരു ഭൂകമ്പം നടന്നത് പോലെയായിരുന്നു. മോഡലിംഗിന് പോവാനാണ് തീരുമാനമെങ്കില്‍ വീട് വിട്ട് പോവണമെന്നായിരുന്നു അവരുടെ ആവശ്യം. ഞാനെന്‍െര ബുര്‍ഖ ഉപേക്ഷിക്കുകയും എന്റെ ബാഗ് തയ്യാറാക്കുകയും വീട് വിട്ടിറങ്ങുകയും ചെയ്തു. അഞ്ജും ഫക്കീഹ് വീട് വിടാനുള്ള തീരുമാനമെടുത്തതിനെ കുറിച്ച് പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ കുടുംബം തന്റെ ജോലിയെ കുറിച്ച് മനസ്സിലാക്കിയെന്ന് അഞ്ജും ഫക്കീഹ് പറഞ്ഞു. എന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ അവര്‍ സന്തോഷിക്കുന്നു,താരം പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.