CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 45 Minutes 14 Seconds Ago
Breaking Now

ബ്രിസ്റ്റോളിലെ സൗത്ത്മീഡില്‍ താമസിക്കുന്ന ജോയ് കെ മാത്യുവിന്റെ പിതാവ് നിര്യാതനായി

ബ്രിസ്റ്റോളിലെ സൗത്ത്മീഡില്‍ താമസിച്ചുവരുന്ന ജോയ് കെ മാത്യുവിന്റെ പിതാവ് വെളിയംകുളം തരിപ്പേല്‍ ജോസഫ് മാത്യു (കൊച്ചേട്ടന്‍-92) നിര്യാതനായി. സ്വവസതിയില്‍ വെച്ച് രാവിലെയായിരുന്നു ദേഹവിയോഗം. 

ജോസഫ് മാത്യുവിന്റെ സംസ്‌കാരചടങ്ങുകള്‍ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കുറവിലങ്ങാട് സെന്റ് മേരീസ് സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പള്ളിയില്‍ നടക്കും. സിബി മാത്യു, ജെസ്സി എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. 

ജോയ്  മാത്യുവും, ഭാര്യ ജോണ്‍സി ജോയും ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഇടവകാംഗങ്ങളാണ്. പിതാവിന്റെ മരണവാര്‍ത്ത അറിഞ്ഞ ജോയും, കുടുംബവും നാട്ടിലേക്ക് പുറപ്പെട്ടു. ജോയിയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ യൂറോപ്പ്മലയാളിയും പങ്കുചേരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.