CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 52 Minutes 21 Seconds Ago
Breaking Now

കലാമേള ആവേശത്തില്‍ നോര്‍ത്ത് വെസ്റ്റ് റീജ്യണ്‍; രജിസ്‌ട്രേഷന്‍ ഇന്ന് കൂടി മാത്രം

ദശാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന യുക്മയുടെ ശക്തി കേന്ദ്രങ്ങളില്‍ മികച്ച നോര്‍ത്ത് വെസ്റ്റ് റീജ്യണിലെ 13 അംഗ സംഘടനകളും കിരീടത്തിനായ് ഒപ്പത്തിനൊപ്പം തീവ്ര പരിശീലനത്തിലാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സംപൂര്‍ണ്ണമായും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന കലാമേളയുടെ രജിസ്‌ട്രേഷന്‍ മുതല്‍ യാതൊരുവിധ പരാതികള്‍ക്കും ഇടയില്ലാതെ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള ആവേശത്തിലാണ് റീജ്യണല്‍ ഭാരവാഹികള്‍.

ഒക്ടോബര്‍ 12 ശനിയാഴ്ച ബോള്‍ട്ടനിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പാരീഷ് ഹാളില്‍ നടക്കുന്ന കലാമേളയ്ക്ക് നാല് വേദികളിലായി 10 മണി മുതല്‍ ഇടമുറിയാതെ നടക്കുന്ന മല്‍സരങ്ങള്‍ വൈകിട്ട് 7 മണിക്ക് സമ്മാനദാനത്തോടെ സമാപിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. 

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വിവിധ മല്‍സരങ്ങള്‍ക്കുള്ള വിഷയങ്ങള്‍ നല്‍കി കഴിഞ്ഞു. ഇനിയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുവാനുള്ള ആളുകള്‍ ഇന്ന് തന്നെ നിങ്ങളുടെ പ്രാദേശിക അസ്സോസിയേഷന്‍ പ്രതിനിധികളുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം എന്ന് കലാമേള കോര്‍ഡിനേറ്റര്‍ രാജീവ് അറിയിച്ചു.

വേദിയുടെ വിലാസം -

ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പാരീഷ് ഹാള്‍.

275 പ്‌ളോഡര്‍ ലെയിന്‍, ബോള്‍ട്ടന്‍

BL4 0BR

 

PRO

UUKMA North West




കൂടുതല്‍വാര്‍ത്തകള്‍.