CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 24 Minutes 31 Seconds Ago
Breaking Now

വന്ധ്യതയ്ക്ക് പരിഹാരം കാണാന്‍ തക്കാളി ഉപകരിക്കും

തക്കാളി സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പുരുഷ വന്ധ്യതക്ക് പരിഹാരം കാണും എന്ന് പഠനം. തക്കാളി പുരുഷ ബീജത്തിന്റെ ഗുണം വര്‍ധിപ്പിക്കുകയും ആരോഗ്യകരമാക്കുകയും ചെയ്യുന്നതായാണ് ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

ലാക്ടോ ലൈക്കോപീന്‍ എന്ന ഘടകമാണ് പുരുഷ വന്ധ്യതക്ക് മരുന്നായി മാറുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ധാരാളം പഴങ്ങളിലും പച്ചക്കറികളിലും ലൈക്കോപീന്‍ ഉണ്ട് എന്നാല്‍ തക്കാളിയിലാണ് ഇതിന്റെ അളവ് കൂടുതല്‍ ഉള്ളത്. ലൈകോപീന്‍ എന്ന പഥാത്ഥത്തെ മനുഷ്യ ശരീരം വളരെ കുറഞ്ഞ അളവില്‍ മാത്രമേ ആകിരണം ചെയ്യു എന്നതിനാല്‍ ലാക്‌ടോലൈകോപീന്‍ എന്ന ഘടകമാണ് ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത്.

പഠനത്തിന്റെ ഭാഗാമായി ആളുകളെ രണ്ട് ഗ്രൂപ്പുകളായി തിരിക്കുകയും ഒരു ഗ്രൂപ്പിന് ലാക്ടോലൈകോപീന്‍ ഗുളികകളും മറ്റൊരു ഗ്രുപ്പിന് ഡമ്മി ഗുളികളും നല്‍കി ലാക്ടോ ലൈക്കോപീന്‍ ഗുളികള്‍ നല്‍കിയ ആളുകളുടെ ബീജം കൂടുതല്‍ ആരോഗ്യകരമാവുകയും ബീജങ്ങളുടെ ചലനവേഗത 40 ശതമാനം വര്‍ധിച്ചതായും പഠനം കണ്ടെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.