CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 7 Seconds Ago
Breaking Now

ജേക്കബ് കോയിപ്പള്ളിയുടെ പിതാവ് അഡ്വ.കെ.ജെ.ജോസഫ് അന്തരിച്ചു.

യുക്മ സാഹിത്യ വേദി കണ്‍വീനറും യുക്മ കേരള പൂരം വള്ളംകളിയുടെ സംഘാടകരില്‍ പ്രമുഖനുമായ  ജേക്കബ് കോയിപ്പള്ളിയുടെ പിതാവ്  ആലപ്പുഴ ബാറിലെ പ്രമുഖ അഭിഭാഷകനും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും ആയിരുന്ന അഡ്വ.  കെ ജെ ജോസഫ് കോയിപ്പള്ളി (83) വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ നിര്യാതനായി. സംസ്‌കാരം ശനിിയാഴ്ച ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളിയില്‍ വച്ച് നടക്കും.

ജേക്കബ് കോയിപ്പള്ളിയുടെ  പിതാവിന്റെ നിര്യാണത്തില്‍ യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്,യുക്മ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍, യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ആന്റണി എബ്രഹാം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ നിര്യാണത്തില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയില്‍  പങ്കു ചേരുന്നതിനൊപ്പം പരേതന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.