CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 35 Minutes 40 Seconds Ago
Breaking Now

ഷുഹൈബ് വധം സിബിഐ അന്വേഷിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ചിലവാക്കിയത് 34 ലക്ഷം രൂപ ; സര്‍ക്കാരിന്റെ റെക്കോര്‍ഡ് അഭിഭാഷക ഫീസ്

ഈ സര്‍ക്കാര്‍ ഒരു കേസില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അഭിഭാഷക ഫീസാണിത്.

കണ്ണൂരില്‍ സിപിഎം അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത് 34 ലക്ഷം രൂപ. ഈ സര്‍ക്കാര്‍ ഒരു കേസില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അഭിഭാഷക ഫീസാണിത്.

ഷുഹൈബിന്റെ പിതാവ് സി പി മുഹമ്മദാണ് സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനെ എതിര്‍ക്കാനായി വിജയ് ഹന്‍സാരിയ, അമരേന്ദ്ര ശരണ്‍ എന്നീ അഭിഭാഷകരെ കൊണ്ടുവന്നു. വിജയ് ഹന്‍സാരിക്ക് 12.2 ലക്ഷം നല്‍കി. അമരേന്ദ്ര ശരണിന് അനുവദിച്ച 22 ലക്ഷം കൈമാറിയിട്ടില്ല.

സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയ കേസ് ഏതെന്ന ചോദ്യത്തിന് സണ്ണി ജോസഫിന് മന്ത്രി എ കെ ബാലന്‍ നല്‍കിയ മറുപടിയാണിത്. നികുതിപ്പണം ഉപയോഗിച്ച് ഇങ്ങനെ ഒരു നീക്കം കൊള്ളയടിക്കലെന്ന് പ്രതിപക്ഷം ആരോപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.