CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 28 Minutes 23 Seconds Ago
Breaking Now

കാണാതായ ടൂറിസ്റ്റിനെ സ്രാവ് അകത്താക്കി; തിരിച്ചറിഞ്ഞത് വയറ്റില്‍ നിന്നും വിവാഹമോതിരം ലഭിച്ചപ്പോള്‍

സ്‌കോട്ട്‌ലണ്ടില്‍ നിന്നുള്ള ടൂറിസ്റ്റിന്റെ വിവാഹമോതിരം അണിഞ്ഞ കൈ സ്രാവിന്റെ വയറില്‍ നിന്നും കണ്ടെത്തിയതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കാണാതായ ടൂറിസ്റ്റിനെ കണ്ടെത്താനുള്ള തിരച്ചില്‍ അവസാനിച്ചത് സ്രാവിന്റെ വയറ്റില്‍. സ്‌കോട്ട്‌ലണ്ടില്‍ നിന്നുള്ള ടൂറിസ്റ്റിന്റെ വിവാഹമോതിരം അണിഞ്ഞ കൈ സ്രാവിന്റെ വയറില്‍ നിന്നും കണ്ടെത്തിയതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മഡഗാസ്‌കറിന് സമീപമുള്ള ഫ്രഞ്ച് ദ്വീപായ റീയൂണിയനില്‍ നീന്തുകയായിരുന്ന 44കാരന്റെ മോതിരം അണിഞ്ഞ കൈയാണ് സ്രാവിന്‍രെ വയറ്റില്‍ കണ്ടെത്തിയത്. 

ടൂറിസ്റ്റുകള്‍ നിറഞ്ഞ ബീച്ചുകള്‍ക്ക് സമീപം നീന്തിയെത്തിയ ടൈഗര്‍ സ്രാവ് ആളുകള്‍ക്ക് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് പേരു വെളിപ്പെടുത്താത്ത ടൂറിസ്റ്റിന്റെ കൈ ഇതിന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തത്. 'ശനിയാഴ്ച വൈകുന്നേരത്തോടെ കാണാതായെന്ന് ഭാര്യ റിപ്പോര്‍ട്ട് ചെയ്ത ടൂറിസ്റ്റിന്റെ കൈയാണ് ഇതെന്ന് സംശയിക്കുന്നു', അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

 

സ്‌കോട്ട്‌ലണ്ടില്‍ നിന്നുള്ള ബ്രിട്ടീഷ് പൗരനാണ് സ്രാവിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച ഹെര്‍മിറ്റേജ് ലഗൂണില്‍ ഒറ്റയ്ക്ക് നീന്താന്‍ പോയതിന് ശേഷമാണ് ഇയാളെ കാണാതായത്. തിരിച്ചെത്താതെ വന്നതോടെ ഭാര്യ വിവരം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി. ബോട്ടും, ഹെലികോപ്ടറും ഉള്‍പ്പെടെ ഇറക്കി തെരച്ചില്‍ നടത്തി. 

 

ഡൈവര്‍മാരും രംഗത്തിറങ്ങിയെങ്കിലും ഭര്‍ത്താവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ സ്രാവിന്റെ വയറില്‍ നിന്നും മോതിരം അണിഞ്ഞ കൈ കണ്ടെത്തിയതോടെയാണ് ഇദ്ദേഹത്തിന്റെ മരണത്തില്‍ സ്ഥിരീകരണം ആയത്. 

 




കൂടുതല്‍വാര്‍ത്തകള്‍.