CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 32 Minutes 14 Seconds Ago
Breaking Now

വേദനകൊണ്ട് ആശുപത്രിയിലെത്തിയ യുവാവിന്റെ ചെവി പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി ; കണ്ടത് പാറ്റ കൂട്ടം

ഹ്യുഷു പട്ടണത്തിലെ സ്വകാര്യ ആശുപത്രിയിലാണ് 24 കാരനായ യുവാവ് ചികിത്സ തേടിയത്.

കടുത്ത ചെവി വേദനയുമായി ഉറക്കം ഉണര്‍ന്ന യുവാവിന്റെ ചെവി പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. പാറ്റ കൂട്ടത്തെ കണ്ട്. ചെവിക്കുള്ളില്‍ ടോര്‍ച്ചടിച്ച വീട്ടുകാര്‍ ഒരു പാറ്റയെ കണ്ടെത്തിയതോടെയാണ് ഡോക്ടറുടെ സഹായം തേടിയത്. വിശദ പരിശോധനയില്‍ കൂട്ടമായി കുഞ്ഞു പാറ്റകള്‍ ചെവിയിലുണ്ടെന്ന് ബോധ്യമായി. ചൈനയിലാണ് സംഭവം.

ഹ്യുഷു പട്ടണത്തിലെ സ്വകാര്യ ആശുപത്രിയിലാണ് 24 കാരനായ യുവാവ് ചികിത്സ തേടിയത്. പത്തിലേറെ പാറ കുഞ്ഞുങ്ങളെയാണ് ഡോക്ടര്‍മാര്‍ ചെവിയില്‍ നിന്ന് പുറത്തെടുത്തത്. ചെവിയില്‍ വേദനയ്ക്ക് പുറമേ ഇഴച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ഉടന്‍ ഡോക്ടറെ കാണുകയായിരുന്നു. എത്ര കാലമായി ഇവ ചെവിയില്‍ കയറിയിട്ടെന്ന് വ്യക്തമല്ല. ഭക്ഷണ സാധനങ്ങള്‍ ഉറങ്ങുന്നതിന് സമീപം വയ്ക്കുന്ന ശീലമുള്ളയാളാണ് ഇയാള്‍. അതാകാം പ്രാണികള്‍ അരികിലെത്തിയതെന്ന് കരുതുന്നു.




കൂടുതല്‍വാര്‍ത്തകള്‍.