CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 28 Minutes 27 Seconds Ago
Breaking Now

50 കോടി വാഗ്ദാനം ; എംഎല്‍എമാര്‍ക്ക് ബിജെപി വിലയിട്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്

പാര്‍ട്ടി എംഎല്‍എമാരെ ബിജെപി റാഞ്ചുമെന്ന ആശങ്ക മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും പ്രകടിപ്പിച്ചു.

മഹാരാഷ്ട്രയില്‍ ശിവസേനയിലേതടക്കം എംഎല്‍എമാരെ റാഞ്ചാന്‍ ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് വിജയ് വഡെതവാര്‍. 50 കോടി രൂപയാണ് ശിവസേന എംഎല്‍എമമാര്‍ക്ക് ബിജെപിയുമായി ബന്ധമുള്ളവര്‍ വാഗ്ദാനം ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും നിരന്തരം ഫോണ്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി എംഎല്‍എമാരെ ബിജെപി റാഞ്ചുമെന്ന ആശങ്ക മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും പ്രകടിപ്പിച്ചു. 44 കോണ്‍ഗ്രസ് എംഎല്‍എമാരും മുംബൈയില്‍ എത്തിയിട്ടുണ്ട്. റാഞ്ചല്‍ ഭീഷണിയെ തുടര്‍ന്ന് ശിവസേന തങ്ങളുടെ 56 എംഎല്‍എമാരേയും പിന്തുണ അറിയിച്ച ാെമ്പത് സ്വതന്ത്രരേയും നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. കുതിരകച്ചവടം നടത്തി അധികാരം പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസും ശിവസേനയും ആരോപിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.