Breaking Now

ഇന്ത്യന്‍ ജനസംഖ്യ 121 കോടി കവിഞ്ഞു

ദില്ലി: രാജ്യത്തെ ജനസംഖ്യ 121 കോടി കവിഞ്ഞു. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ജനസംഖ്യയില്‍ 2001നെ അപേക്ഷിച്ച് 17.7 ശതമാനം വര്‍ധവനാണ് ഇത് കാണിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ ജനസംഖ്യ 121,07,26,932 ആണ്. 2001ലെ ജനസംഖ്യയേക്കാള്‍ 18.19 കോടിയുടെ വര്‍ധന.

പുതിയ സെന്‍സസ് റിപ്പോര്‍ട്ടില്‍ സ്ത്രീകളുടെ എണ്ണത്തിലുള്ള വളര്‍ച്ചനിരക്ക് പുരുഷന്മാരെക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. സ്ത്രീകള്‍ 18.3 ശതമാനം വര്‍ധിച്ചപ്പോള്‍ പുരുഷന്‍മാരുടെ എണ്ണത്തില്‍ 17.1 ശതമാനമാണ് വര്‍ധന. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ഗ്രാമങ്ങളിലാണ് വസിക്കുന്നത്.

പുതിയ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ജനസംഖ്യ ചൈനയെ മറികടക്കുമെന്നാണ് സൂചിപ്പിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.