Breaking Now

72കാരന്‍ മകന്റെ 24 വയസ്സുള്ള ഭാര്യയെ വിവാഹം കഴിച്ചു

നാലു വര്‍ഷം മുമ്പ് കല്‍പ്പണിക്കായി ബംഗളൂരിലേക്ക് പോയ മകന്‍ ബിചിത്ര മല്ലിക്ക് തിരിച്ചു വരാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ മരുമകളെ വിവാഹം കഴിച്ചത്

എഴുപത്തി രണ്ട് വയസുള്ള വൃദ്ധന്‍ സ്വന്തം മകന്റെ ഭാര്യയെ  വിവാഹം ചെയ്തു. പെണ്‍കുട്ടിയുടെ വയസ് 24.ഒഡിഷയിലെ ജഗത്സിംഗ്പൂരിലെ സാപൂര്‍ ഗ്രാമത്തിലാണ് ഗ്രാമവാസികളെ ഒന്നടങ്കം നടുക്കിയ ഈ സംഭവം.

സമുദായ മര്യാദകള്‍ ലംഘിച്ച് വിവാഹിതരായ രേണുക മല്ലികിനോടും ഹരിഹര്‍ മല്ലിക്കിനോടും ഉടന്‍  ഗ്രാമം വിടാന്‍  ഗ്രാമവാസികള്‍  ആവശ്യപ്പെട്ടു. തുടര്‍ന്ന്  കേന്ദ്രപാദയിലെ തന്നെ ബഗഡ ഗ്രാമത്തിലെ വാടകവീട്ടിലേക്ക് ഇരുവരും താമസം മാറിയെങ്കിലും ബഗഡ ഗ്രാമവാസികള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ഹരിഹര്‍ മല്ലിക്കിനെ പോലീസ്  അറസ്റ്റ് ചെയ്തു. രേണുകയെ താത്കാലിക ഭവനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പരാതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ  ഹരിഹര്‍ മല്ലിക്കിന്റെ ഭാര്യ മരിച്ചിരുന്നു. ബംഗളൂരിലേക്ക് പോയ മകനെ കുറിച്ച് നാളുകള്‍ കഴിഞ്ഞിട്ടും വിവരങ്ങള്‍ ഒന്നും ഇല്ല.




കൂടുതല്‍വാര്‍ത്തകള്‍.