CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 53 Seconds Ago
Breaking Now

ഡെയില്‍ സ്‌റ്റെയിന്‍ പറയുന്നു ലോകത്തിലെ മികച്ച ഫാസ്റ്റ് ബൗളര്‍ ഈ ഇന്ത്യന്‍ പേസര്‍ തന്നെ!

നിലവിലെ ഫോമില്‍ ഇത് ഷമി തന്നെ', സ്‌റ്റെയിന്‍ മറുപടി കുറിച്ചു.

ബംഗ്ലാദേശിന് എതിരായ ടെസ്റ്റിലെ രണ്ടാം ദിനം മായാങ്ക് അഗര്‍വാളിന് അവകാശപ്പെട്ടതാണെങ്കില്‍ മൂന്നാം ദിനം മുഹമ്മദ് ഷമിക്ക് സ്വന്തം. ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാരെ കുഴക്കിയ ഷമി രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റും കരസ്ഥമാക്കി. ഇന്ത്യന്‍ പേസര്‍മാരില്‍ അക്രമകാരിയായി സ്ഥാനമുറപ്പിച്ച താരം വിരാട് കോഹ്‌ലിക്കും സംഘത്തിനും നേരത്തെ തന്നെ മത്സരം പൂര്‍ത്തിയാക്കി വീട്ടില്‍ പോകാനുള്ള അവസരവും ഒരുക്കി.

ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് വിഭാഗം കഴിഞ്ഞ ഏതാനും നാളുകളായി അച്ചടക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ച് വരുന്നത്. ഷമി കഴിഞ്ഞ രണ്ട് വര്‍ഷമായി മികച്ച രീതിയില്‍ വിക്കറ്റുകള്‍ വീഴ്ത്തി വരുന്നുണ്ട്. ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സിനും 130 റണ്ണിനും ഇന്ത്യ വിജയിച്ച് കയറിയപ്പോള്‍ മികച്ച സംഭാവന നല്‍കിയത് ഷമിയായിരുന്നു.

ഇന്‍ഡോറിലെ ഇന്ത്യയുടെ വിജയത്തിന് ശേഷം ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ പേസര്‍ ഡെയില്‍ സ്റ്റെയിനോട് ഒരു ആരാധകന്‍ ഒരു ചോദ്യം ഉന്നയിച്ചു. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസര്‍ ആരെന്നായിരുന്നു ചോദ്യം. മറുപടി വരാന്‍ ഒട്ടും താമസിച്ചില്ല, 'നിലവിലെ ഫോമില്‍ ഇത് ഷമി തന്നെ', സ്‌റ്റെയിന്‍ മറുപടി കുറിച്ചു.

മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവരടങ്ങുന്ന പേസ് വിഭാഗമാണ് ഇന്ത്യക്കായി വിക്കറ്റുകള്‍ ഇടവേളയില്ലാതെ വീഴ്ത്തി വിജയങ്ങള്‍ നേടിവരുന്നത്. ആദ്യ മത്സരത്തില്‍ ഷമി ഏഴും, ഉമേഷ് യാദവ് നാലും, ഇഷാന്ത് ശര്‍മ്മ മൂന്ന് വിക്കറ്റും വീഴ്ത്തി. 

 




കൂടുതല്‍വാര്‍ത്തകള്‍.